കോതമംഗലം: മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം നഗരസഭയിൽ പൊതു സ്ഥല ശുചീകരണ യജ്ഞം നടത്തി. താലൂക്ക് ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ് അധ്യക്ഷനായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ എ നൗഷാദ്, വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സിജോ വർഗീസ്,ആശുപത്രി സൂപ്രണ്ട് ഡോ.എൻ യു അഞ്ജലി ,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു.ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി
