കോതമംഗലം : നഗരസഭയിലെ പതിമൂന്നാം വാർഡിലെ ശോഭനാ സ്ക്കൂളിലെ ബൂത്തിൽ ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ ഇലഞ്ഞിക്കൽ ജോർജ് ജോസഫിനാണ് ചലഞ്ച് വോട്ട് ചെയ്യേണ്ടിവന്നത്. വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി രേഖപ്പെടുത്തിരിക്കുന്നത് അറിയുന്നത്. രാവിലെ തന്നെ വോട്ട് ചെയ്തു കഴിഞ്ഞതാണെന്ന് ഉദ്യോഗസ്ഥർ ബൂത്തിലെത്തിയ ജോർജിനെ അറിയിച്ചു. എന്നാൽ താൻ യഥാർഥ വോട്ടർ താനാണെന്നും കുറച്ചു മുൻപ് വോട്ട് ചെയ്തില്ലെന്നും ജോർജ് ആശങ്കക്ക് ഇടയില്ലാത്ത വ്യക്തമാക്കി. ഇതോടെ ആരോ കള്ള വോട്ട് ചെയ്തെന്ന സംശയം ഉയർന്നു. തുടർന്ന് തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജോർജിനെ ബാലറ്റു പേപ്പറിൽ ചലഞ്ച് വോട്ട് ചെയ്യാൻ അനുവദിച്ചു. വോട്ടെണ്ണലിൽ നിർണായകമായാൽ മാത്രമെ ഈ വോട്ട് പരിഗണിക്കപ്പെടുകയുള്ളു. ക്രമനമ്പറും രേഖയും ഒപ്പിച്ചുകൊണ്ട് തന്റെ പേര് ദുരുപയോഗം ചെയ്തത് മനഃപൂർവ്വം കള്ളവോട്ട് ചെയ്തതാണ് എന്നാണ് ജോർജ് വിശ്വസിക്കുന്നത്. കാരണം മാസ്ക് ധരിക്കുന്നത് ഇതിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
