Connect with us

Hi, what are you looking for?

EDITORS CHOICE

പന്തുരുട്ടി വീരഗാഥ രചിക്കാൻ സെവൻസ് ടീം; കേരളത്തിന്റെ ഗോൾ വല കാത്ത കരുത്തുമായി ഒരു കുടുംബം.

കോതമംഗലം: നഗരസഭയിൽ പന്തുരുട്ടി വീരഗാഥ രചിക്കാൻ സെവൻസ് ടീം . തിരഞ്ഞെടുപ്പിൽ താരം ഫുട്ബോളാണ്. ‌ ഏഴ് സി.പി.എം. സ്വതന്ത്രമാരാണ് ഫുട്ബോൾ ചിഹ്നത്തിൽ കോതമംഗലം നഗരസഭയിൽ മാറ്റുരക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയിൽ ഫുട്‌ബോൾ പ്രേമികളും കളിക്കാരുമായ പലരും സ്ഥാനാർഥികളാണ്.

2005 മുതൽ 2010 വരെ കേരള സന്തോഷ് ട്രോഫി ടീമിൽ കേരളത്തിന്റെ ഗോൾവല കാത്ത ജിനേഷ് തോമസ് ഈ തിരഞ്ഞെടുപ്പിൽ സജീവമാണ്. കാരണം ജിനേഷിൻ്റെ ഭാര്യ മത്സര രംഗത്തുണ്ട്, തിരഞ്ഞെടുപ്പു ചിഹ്നം ഫുട്ബോൾ ആണ് . നഗരസഭ പതിനാനാറാം വാർഡിലാണ് സിജി ജിനേഷ് മത്സരിക്കുന്നത്. മാറഡോണയുടെ കടുത്ത ആരാധകനും നിലവിലെ നഗരസഭ കൗൺസിലറുമായ കെ.വി തോമസ് ഹാട്രിക് വിജയത്തിനായി എട്ടാം വാർഡിൽ വീണ്ടും ജനവിധി തേടുന്നു.

ODIVA

എം.എ. കോളേജ് ഗ്രൗണ്ടിൽ 25 വർഷമായി മുടങ്ങാതെ ഫുട്‌ബോൾ പരിശീലിക്കുന്ന വെറ്ററൻ താരം കൂടിയാണ് തോമസ് ,നഗരസഭ നാലാം വാർഡിൽ എൽദോസ് പോളും അഞ്ചിൽ സിജി രാജും ഒമ്പതിൽ രമ്യ വിനോദും 11-ൽ റോസിലി ഷിബുവും 14-ൽ സൗമ്യ ജോണും സി.പി.എം. സ്വതന്ത്രരായി ഫുട്ബോൾ ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. ഇവരുടെയെല്ലാം ഇഷ്ടവിനോദം ഫുട്ബോളാണ് . അതു കൊണ്ടാണ് രണ്ടാമതൊന്ന് ആലോചിക്കാതെ ഇവരെല്ലാം ഫുട്ബോൾ ചിഹ്നം തിരഞ്ഞെടുത്തത്. എതിരാളിയുടെ പോസ്റ്റിലേക്ക് ഫുട്ബോൾ പായിച്ച് വിജയ കൊടി പാറിക്കുമെന്ന വിശ്വാസത്തിലാണ് ഈ സെവൻസ് ടീം.

You May Also Like

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു. നവ കേരള സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത് .പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ...

NEWS

കോതമംഗലം : ഹെലികോപ്ടറിൽ റൂറൽ ഏരിയകളിൽ സുരക്ഷാ പരിശോധന നടത്താൻ പോലീസ് സംഘം കോതമംഗലത്തെത്തി. കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച ഹെലികോപ്ടറിൽ കയറിയാണ് പോലീസ് സംഘം നിരീക്ഷണം നടതിയത്. കോതമംഗലം...

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...