Connect with us

Hi, what are you looking for?

NEWS

ട്രോൾ മഴയിൽ പതറിയില്ല, ലിസി പോളിന് ഉജ്വല വിജയം.

കോതമംഗലം: കോതമംഗലം മുൻസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിൽ (ചേലാട് ) യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലിസി പോളിനു ഉജ്വല വിജയം. കോതമംഗലം മുൻസിപ്പൽ കൗൺസിലിൽ സി പി ഐ അംഗമായിരുന്ന ലിസി ഇത്തവണ അതെ വാർഡിൽ കേരള കോൺഗ്രസ്‌ ജോസഫ് ലോട്ട് മാറി യു ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുകയായിരുന്നു . പാർട്ടി മാറി മത്സരിച്ച വേളയിൽ ലിസിക്കെതിരെ ട്രോളുകളും പ്രചരിച്ചിരുന്നു . കഴിഞ്ഞ തവണത്തെ എൽ ഡി എഫ് ബാനറിൽ മത്സരിച്ചപോലുള്ള പോസ്റ്ററും, ഇത്തവണത്തെ യു ഡി എഫ് ബാനറിൽ മത്സരിക്കുന്ന പോസ്റ്ററും കാണിച്ചാണ് ട്രോൾ മഴ ഒരുക്കിയത്.

 

റിബലുകളും സ്വതന്ത്രരും ഉൾപ്പെടെ 5 ഓളം പേരാണ് കോതമംഗലം മുനിസിപ്പാലിറ്റി 5 ആം വാർഡിൽ ജനവിധി തേടിയത്. അവരെയെല്ലാം തോൽപ്പിച്ചാണ് ലിസി പോൾ മികച്ച വിജയം കൈവരിച്ചിരിക്കുന്നത്. പ്രാർത്ഥനാമന്ത്രം ഉരുവിട്ടുകൊണ്ട് എനിക്ക് വേണ്ടി പ്രവർത്തിക്കുകയും എന്നെ മികവാർന്ന ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്നോഹപുർവ്വം അറിയിക്കുന്നു എന്നാണ് വിജയശേഷം ലിസി പറഞ്ഞത്.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...