Connect with us

Hi, what are you looking for?

NEWS

ഫയർ ഫോഴ്‌സിന്റെ അവസരോചിത ഇടപെടൽ; ഷോർട്ട് സർക്യൂട്ടന്ന് പ്രഥമിക നിഗമനം, നാല് ലക്ഷം രൂപയുടെ നഷ്ടം.

കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ തൊട്ടു മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്‌ പ്രഥമിക നിഗമനം. രാവിലെ 06.20ന് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന സിറ്റി കിങ് ടെയ്ലറിംഗ്, സ്വപ്ന ലോഡ്ജ്, പ്രിയ ഹോം നേഴ്സിംഗ് സർവീസ് ഓഫീസ്, കവിത സ്റ്റുഡിയോ എന്നീ സ്ഥാപനത്തിൽ തീ പടർന്നു പിടിച്ചത്.

കോതമംഗലം നിലയത്തിൽ നിന്നും രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റ് എത്തി 4ടാങ്ക് വെള്ളം പമ്പ് ചെയ്തു തീ പൂർണ്ണമായും അണച്ചു. ഷോർട് സർക്കൂട്ട് ആണ് തീ പിടിക്കാൻ കാരണമായതെന്ന് അനുമാനിക്കുന്നു. ഉദ്ദേശം 4ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനയുടെ അവസരോചിത ഇടപെടൽ വൻ അഗ്നി ബാധ ഒഴിവാക്കി. STO കരുണാകരൻ പിള്ള യുടെ നേതൃത്വത്തിൽ ASTO സജി മാത്യു SFRO മുഹമ്മദ്‌ ഷാഫി, SFRO(M)KN ബിജു, FRO(D) KP ഷെമീർ, FRO മാരായ KA ഷംസുദീൻ, മനു SR, പ്രദീപ്‌ F, വൈശാഖ് RH, സൽമാൻ ഖാൻ, വിഷ്ണു ദാസ്. കെ., മിഥുൻ VM, എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...