കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻറ് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ തൊട്ടു മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. രാവിലെ 06.20ന് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ മുൻസിപ്പാലിറ്റിയുടെ ഉടമസ്ഥതയിൽ ഉള്ള ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന സിറ്റി കിങ് ടെയ്ലറിംഗ്, സ്വപ്ന ലോഡ്ജ്, പ്രിയ ഹോം നേഴ്സിംഗ് സർവീസ് ഓഫീസ്, കവിത സ്റ്റുഡിയോ എന്നീ സ്ഥാപനത്തിൽ തീ പടർന്നു പിടിച്ചത്.
കോതമംഗലം നിലയത്തിൽ നിന്നും രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റ് എത്തി 4ടാങ്ക് വെള്ളം പമ്പ് ചെയ്തു തീ പൂർണ്ണമായും അണച്ചു. ഷോർട് സർക്കൂട്ട് ആണ് തീ പിടിക്കാൻ കാരണമായതെന്ന് അനുമാനിക്കുന്നു. ഉദ്ദേശം 4ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സേനയുടെ അവസരോചിത ഇടപെടൽ വൻ അഗ്നി ബാധ ഒഴിവാക്കി. STO കരുണാകരൻ പിള്ള യുടെ നേതൃത്വത്തിൽ ASTO സജി മാത്യു SFRO മുഹമ്മദ് ഷാഫി, SFRO(M)KN ബിജു, FRO(D) KP ഷെമീർ, FRO മാരായ KA ഷംസുദീൻ, മനു SR, പ്രദീപ് F, വൈശാഖ് RH, സൽമാൻ ഖാൻ, വിഷ്ണു ദാസ്. കെ., മിഥുൻ VM, എന്നിവർ പങ്കെടുത്തു.