കോതമംഗലം : ലോക എയ്ഡ്‌സ് ദിനമായ ഇന്ന് ഡിസംബർ ഒന്നിന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിൽ കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബും എയ്ഡ്സ് ബോധവൽക്കരണവും നടത്തി. പ്രസ്തുത പ്രോഗ്രാമിൽ സോഷ്യൽ ഡിപ്പാർട്ട്മെൻറ് അമ്പതോളം കുട്ടികൾ പങ്കെടുത്ത ഫ്ലാഷ് മോബ് ജനശ്രദ്ധ ആകർഷിച്ചു. അതോടൊപ്പം വിദ്യാർത്ഥികൾ എയ്ഡ്സ് ദിനാചരണ ത്തിൻറെ ഭാഗമായി പൊതുജനങ്ങൾക്ക് റെഡ് റിബൺ വിതരണം ചെയ്തു തുടർന്ന് മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻറ് മേധാവി സൗമ്യ മാത്യുവും ഡിപ്പാർട്ട്മെൻറ് മറ്റു ടീച്ചേഴ്സും വിവിധ സാംസ്കാരിക നേതാക്കളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ Dr പി കെ സുദർശനൻ എയ്ഡ് ബോധവൽക്കരണ സന്ദേശവും, MSW വിദ്യാർത്ഥിയായ അജിൽ അലി എയ്ഡ്സ് ബോധവൽക്കരണത്തിന്റെ പ്രാധാന്യത്തെ കുറിച് സംസാരിക്കുകയും, മാർ ഏലിയാസ് കോളേജ് സോഷ്യൽ വർക്ക് അസോസിയേഷൻ പ്രസിഡൻറ് ജിത്തു വർഗീസ് നന്ദി അറിയിക്കുകയും ചെയ്തു.
