Connect with us

Hi, what are you looking for?

NEWS

കൊവിഡ് പോസിറ്റീവായ രോഗിയെത്തിയ കോതമംഗലത്തെ മൊബൈൽ ഷോപ്പ് അടപ്പിച്ചു

കോതമംഗലം: കൊവിഡ് പോസിറ്റീവായ പൈങ്ങോട്ടൂർ ചാത്തമറ്റം സ്വദേശിയായ ഡ്രൈവർ കോതമംഗലത്തെ മൊബൈൽ കടയിൽ എത്തിയെന്നത് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലിസ് കട അടപ്പിച്ചു. ജൂൺ  23 തിയ്യതി മൊബൈൽ റിപ്പയർ ചെയ്യുന്നതിനും സിം വാങ്ങുന്നതിനുമായി കടയിൽ എത്തുകയും ഏറെ നേരം ചിലവഴിക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ വെള്ളിയാഴ്ച്ച രാത്രി 8.30 ന് പൊലീസ് എത്തി കട അടപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ റോഡിൽ ജോസ് കോളജിന് എതിരെയുള്ള മൊബൈൽ കെയർ എന്ന സ്ഥാപനമാണ് പോലീസ് അടപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി ഉടമയോടും ജീവനക്കാരോടും ക്വാറൻ്റെനിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്‌തു. രോഗിയുടെ സമ്പർക്ക ലിസ്റ്റ് ഇന്നലെ രാത്രിയോടെയാണ് പൊലിസിന് ലഭിച്ചത്.

പൈ​ങ്ങോ​ട്ടൂ​രിലെ ഒ​രു സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ഇ​യാ​ൾ പ​നി​ക്കു ചി​കി​ത്സ നടത്തിയിരുന്നതായും, ബം​ഗ​ളൂ​രു​വി​ൽ ഡ്രൈ​വ​റാ​യ ഇ​യാ​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്ര​വം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ചി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തിരക്കേറിയ കട ആയതിനാൽ രോഗ പകർച്ചാ സാധ്യത ഏറെയായതിനാൽ മൊബൈൽ കെയറിൽ കയറിയിറങ്ങിയ ആയിരങ്ങൾ ഭീതിയിയിലുമാണ്. കോതമംഗലത്തെ മറ്റ്‌ കടകളിലോ സ്ഥാപനങ്ങളിലോ കയറിയിട്ടില്ലെന്നാണ് പ്രാഥമിക സൂചന. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി കടകൾ തുറക്കുവാൻ സർക്കാർ അനുമതി കൊടുത്തപ്പോൾ ഈ കടയിൽ സാമൂഹിക അകലവും, കോവിഡ് പ്രോട്ടോക്കോളും പാലിക്കാത്തതിനെത്തുടർന്ന് പോലീസ് കേസ് എടുത്തിരുന്നു.

കോവിഡ് എന്ന മഹാമാരി നാട്ടിൽ സാമൂഹിക വ്യാപനത്തിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ പൊതുജനങ്ങളുടെ ജാഗ്രത കുറയുകയും കരുതൽ അകലുകയും ചെയ്യുന്ന കാഴ്ചയാണ് കോതമംഗലത്തു പ്രകടമാകുന്നത്. കടകളിൽ വരുന്ന ഉപഭോക്താക്കളെ തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചു പനിയുള്ളവരെ കടയിൽ പ്രവേശിപ്പിക്കാതിരിക്കുവാനും, മാസ്ക് ധരിച്ചാൽ മാത്രം കടക്കകത്തു കയറ്റുവാനും, ഹാൻഡ് സാനിറ്റസർ നൽകുവാനും, സന്ദർശക ലിസ്റ്റ് എടുക്കുന്ന സംവിധാനം നടപ്പിലാക്കാത്തതും, ശാരീരിക അകലത്തിനുള്ള നിർദ്ദേശങ്ങൾ കടയിലുള്ളവർ അവഗണിക്കുന്നതും തുടങ്ങി പൊതുസമൂഹത്തിന്റെ അലംഭാവം കോവിഡ് വ്യാപനത്തിന് ഇടവരുത്തുകയും ചെയ്യുന്നു.

📲 വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ.. Join our WhatsApp Group.. pls click..

 

 

https://kothamangalamnews.com/brand-new-house-for-sale-kothamangalam-pidavoor-hamlet-homes.html

You May Also Like

error: Content is protected !!