കോതമംഗലം : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി നാട്ടിലെത്തിയ രാജീവ് കെ കെ ആന്റണി ജോൺ എം എൽ എ യെ നേരിൽ കണ്ട് നന്ദി അറിയിച്ചു. 2017 ൽ പട്ടികജാതി വകുപ്പിൽ നിന്നും 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയാണ് ദക്ഷിണ കൊറിയയിൽ പി എച്ച് ഡി പഠനത്തിന് ചേർന്നത്. കോതമംഗലം തലക്കോട് സ്വദേശിയാണ് രാജീവ്. അടിയന്തിര പ്രാധാന്യത്തോടെ തനിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ മുൻ കൈ എടുത്ത ആന്റണി ജോൺ എം എൽ എ യ്ക്കും സാമ്പത്തിക സഹായം അനുവദിച്ച അന്നത്തെ വകുപ്പ് മന്ത്രി എ കെ ബാലനും എൽ ഡി എഫ് സർക്കാരിനും രാജീവ് നന്ദി അറിയിച്ചു.
