കോതമംഗലം : കോതമംഗലം മിനി സിവിൽ സ്റ്റേഷന് സമീപം സ്വകാര്യ വെക്തി പുരയിടത്തിലെ വേയ്സ്റ്റ് കൂട്ടിയിട്ട് കത്തിച്ചത് മൂലം ഓഫീസുകളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനകത്തേക്ക് കരിയും പുകയും പടർന്നതോടെ ഓഫീസിനകത്ത് ഇരിക്കാൻ പറ്റാത്ത അവസ്ഥായായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പരിസരമാകെ പുകപടലങ്ങളും കരിയും പടർന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ്ട് പരാതി. പലരുടെയും കണ്ണുകളിൽ പുകപടലങ്ങൾ പോയി അസ്വസ്ഥത ഉണ്ടായിട്ടുള്ളതും ശ്വാസതടസ്സം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ മേൽ നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
