കോതമംഗലം – കോതമംഗലം മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായി.ഡി ഇ ഒ ഓഫീസ്,സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്,എൻ എച്ച് സബ്ഡിവിഷൻ ഓഫീസ്,ഫുഡ് സേഫ്റ്റി,ആർ ഡി റ്റി ഇ ഓഫീസ്,എ എൽ ഒ,മൈനർ ഇറിഗേഷൻ,പി ഡബ്ല്യൂ ഡി റോഡ്സ് പോത്താനിക്കാട്,സ്കൗട്ട് ആൻ്റ് ഗൈഡ് എന്നീ ഒൻപത് ഓഫീസുകളാണ് ഇന്ന് (01/07/2020) മുതൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചത്. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി ആന്റണി ജോൺ എംഎൽഎ നാടമുറിച്ച് സിവിൽ സ്റ്റേഷന്റെ പൂർണ്ണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,മിനി സിവിൽ സ്‌റ്റേഷനു വേണ്ടി 20 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയ പ്രൊഫസർ പോൾ ആന്റണി ഉണ്ണുപ്പാട്ട്,വിവിധ വകുപ്പ് മേധാവികൾ,വ്യാപാരികൾ എന്നിവർ സന്നിഹിതരായിരുന്നു. ഇനി അവശേഷിക്കുന്ന ജോയിൻ്റ് ആർ ടി ഒ ഓഫീസിൻ്റെ സിസ്റ്റം ഇൻസ്റ്റാളേഷൻ പ്രവർത്തികൾ പൂർത്തീകരിച്ച് ജൂലൈ 6 തിങ്കൾ മുതൽ ജോയിൻ്റ് ആർ റ്റി ഒ ഓഫീസ് കൂടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനസജ്ജമാകും.
