കോതമംഗലം: മാതിരപ്പിള്ളി പളളിപ്പടിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു മോഷണം നടന്നത്. മാതിരപ്പിള്ളിയിൽ കല്ലുങ്ങൽ യോഹന്നാൻ എന്നയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണ്ണവും 25000 രൂപയുമാണ് മോഷ്ടാവ് കവർന്നത്. യോഹന്നാന്റെ വീട്ടിന് സമീപമുള്ള രണ്ട് വീടുകളിലും മോഷണശ്രമം നടന്നു. കോതമംഗലം പോലീസും വിരലടയാള വിദഗ്ദരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ഒന്നിൽ കൂടുതൽ മോഷ്ടാക്കൾ മോഷണ ശ്രമത്തിന് പിന്നിലുണ്ടെന്നാണ് പോലീസിൻ്റെ നിഗമനം. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
