Connect with us

Hi, what are you looking for?

ACCIDENT

പുഴയിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു.

കോതമംഗലം: മാതിരപ്പള്ളി പള്ളിപ്പടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി വാരിക്കോലിൽവാര്യം വീട്ടിൽ ഗോപാലകൃഷണ വാര്യരുടെ മകൻ പ്രദീപ് ജി(47) ആണ് മരണമടഞ്ഞത്. കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയതാണ് എന്ന് കരുതുന്ന പ്രദീപ് ഒഴുക്കിൽ അകപ്പെടുകയായിരുന്നു. സമീപവാസികൾ കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും, തുടർന്ന് സ്‌കൂബ ടീം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പതിനഞ്ചു അടി താഴ്ചയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നിയമനടപടികൾ സ്വീകരിക്കുകയും അസ്വഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്‌തു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർനടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

You May Also Like

CHUTTUVATTOM

കോതമംഗലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോതമംഗലം സീറ്റിനായി എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്-എം കരുനീക്കങ്ങളാരംഭിച്ചു. ജില്ലയില്‍ കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്-എം മത്സരിച്ച ഏക സീറ്റ് പെരുമ്പാവൂര്‍ ആയിരുന്നു. ഇവിടെ തോല്‍വിയായിരുന്നു ഫലം. പെരുമ്പാവൂരിനേക്കാള്‍ പാര്‍ട്ടിക്ക് അടിത്തറയുള്ളതും...

CHUTTUVATTOM

കോതമംഗലം: സീസണ്‍ ആരംഭിച്ച് ഭൂതത്താന്‍കെട്ട് ഡാമില്‍ വെള്ളമായിട്ടും ബോട്ട് സവാരി പുനരാരംഭിക്കാതെ അധികൃതര്‍. ഡിസംബര്‍ അവസാനം ഡാമില്‍ വെള്ളം പിടിക്കുമ്പോള്‍ മുതല്‍ മഴക്കാലം ആരംഭിച്ച് ജൂണ്‍ ആദ്യം ഡാമിലെ വെള്ളം തുറന്നുവിടുന്നത് വരെയുള്ള...

CHUTTUVATTOM

കോതമംഗലം: കെഎസ്ആര്‍ടിസി യൂണിറ്റില്‍ ആദ്യമായി അനുവദിച്ച ബഡ്ജറ്റ് ടൂറിസം ബസ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കോതമംഗലം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു. വൈസ്...

CHUTTUVATTOM

കോതമംഗലം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സുനന്ദിനി കൃഷിക്കൂട്ടം കുത്തുകുഴിയുടെ നേതൃത്വത്തില്‍ കോതമംഗലം കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസിന് സമീപം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ആന്റണി ജോണ്‍ എംഎല്‍എ...

NEWS

കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രെസെന്‍ഡോ എന്ന പേരില്‍ സാംസ്‌കാരിക ഫെലിസിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിസ്റ്റേഴ്‌സ് ഓഫ് നസ്രത്ത് കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍...

CHUTTUVATTOM

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനിടെ വെടിമരുന്നിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. റാക്കാട് കാരണാട്ടുകാവ് പണ്ഡ്യാര്‍പ്പിള്ളി രവി (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

CHUTTUVATTOM

കോതമംഗലം: ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന്റെ കവാടത്തില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍, യാത്രക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സന്ധ്യാസമയത്തും രാത്രിയിലും നിരവധി ആളുകള്‍ എത്തുന്ന ഈ ഭാഗത്ത്...

CHUTTUVATTOM

കോതമംഗലം: കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് കര്‍ഷക സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതി ചെയര്‍മാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം...

CHUTTUVATTOM

വാരപ്പെട്ടി: സഹകരണ വകുപ്പിന്റെ 2024-2025 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച പ്രഥമിക സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഒന്നാം സ്ഥാനം വാരപ്പെട്ടി സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1015ന് ലഭിച്ചു. സംഘം നല്‍കിവരുന്ന സാധാരണ,...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി യല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പ് ‘സ്പന്ദനം’ സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴയാറിലെ ബംഗ്ലാവ് കടവില്‍ ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നതിന് ഒരുക്കങ്ങള്‍ നടത്തിയെങ്കിലും സര്‍വീസ് ഇതുവരെയും ആരംഭിച്ചിട്ടില്ല. കുട്ടമ്പുഴ, വടാട്ടുപാറ നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കുട്ടമ്പുഴയെയും വടാട്ടുപാറയെയും ബന്ധിപ്പിച്ച് ബംഗ്ലാവ് കടവില്‍ സജ്ജമാക്കിയ...

error: Content is protected !!