കോതമംഗലം : കൊച്ചി – മധുര ദേശീയ പാത NH 85 ൽ മാതിരപ്പിള്ളി മുതൽ കോഴിപ്പിള്ളി വരെ വരുന്ന മാതിരപ്പിളളി – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.പ്രസ്തുത ബൈപാസ് നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും, DPR സംബന്ധിച്ചും ആന്റണി ജോൺ MLA ഉന്നയിച്ച നിയമ സഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാതിരപ്പിള്ളി – കോഴിപ്പിള്ളി NH ബൈപാസ് സ്റ്റാന്റ് എലോൺ പ്രൊജക്ട് ആയി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഗവ: സെക്രട്ടേറിയറ്റിലുള്ള ഫയലിൽമേലുള്ള തുടർ നടപടികൾ വേഗത്തിലാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
മാതിരപ്പിള്ളി – കോഴിപ്പിള്ളി ബൈപാസ് ഉൾപ്പെടുത്തി NH 85 ൽ മറ്റക്കുഴി മുതൽ മൂന്നാർ വരെയുള്ള ഭാഗം പേവ്‌ഡ് ഷോൾഡറോട് കൂടിയ രണ്ട് വരിപ്പാതയായി വികസിപ്പിക്കുവാനുള്ള DPR തയ്യാറാക്കുന്നതിനായി M/s Shrikhanade JV with M/s CV Kand Consultants Pvt Ltd എന്ന Consultants മുഖേന പഠനം പുരോഗമിക്കവേ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ 19/09/2017 തീയതിയിലെ കത്ത് നം. RW/NH-12037/03/2017-KL/ P-7 പ്രകാരം DPR പഠനം നിർത്തിവയ്ക്കാനും Bharatmala Pariyojana – ൽ ഉൾപ്പെട്ട NH 85 NHAl യ്ക്ക് കൈമാറാനുള്ള നിർദ്ദേശം ലഭിച്ചു.ആയതിൻ പ്രകാരം ബന്ധപ്പെട്ട രേഖകൾ NHAI യ്ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ 12/05/2020 തീയതിയിലെ ഗസ്റ്റ് നോട്ടിഫിക്കേഷൻ SO 1507(E)പ്രകാരം NHAl യ്ക്ക് കൈമാറാൻ നിർദ്ദേശം ലഭിച്ച പാതകളുടെ പട്ടികയിൽ NH 85 ഉം ഉൾപ്പെടുത്തിയിട്ടുണ്ട്.
കോതമംഗലം – മുവാറ്റുപുഴ ബൈപാസുകൾ ദേശീയ പാത അതോറിറ്റി മുഖേന നടപ്പിലാക്കുന്നതിന് ഭൂമി ഏറ്റെടുക്കുവാനാവശ്യമായ ചെലവിന്റെ 50% സംസ്ഥാനം വഹിക്കണമെന്ന ദേശീയ പാത അതോറിറ്റിയുടെ ആവശ്യം അടങ്ങിയ ഡി3/236/20 പി ഡബ്ല്യു ഡി കംപ്യൂട്ടർ നം.1619868 ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ MLA യുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയെ അറിയിച്ചു.