കോതമംഗലം :- മത മൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 96-)0 ദിന സമ്മേളനം സോജൻ മണിയിരിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഇറക്കിവിട്ടു കൊണ്ട് വിശ്വാസികളുടെ നീതി നഷ്ടപ്പെടുത്തുകയാണ് യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി പ്രസ്താവിച്ചു. വനിതാ സമാജം മെമ്പർ സാറാമ്മ തോമസ് അധ്യക്ഷത വഹിച്ചു. വനിതാ ദിനത്തിൽ നാനാജാതി മതസ്ഥരായ വനിതകളുടെ നേതൃത്വത്തിൽ ആയിരുന്നു ഇന്നത്തെ സമരം. ജോർജ് എടപ്പാറ, പി.സി ജോർജ്, ശ്രീമതി ഷെർലി മർക്കോസ്, സൗമ്യ ജോർജ്, മിനി എൽദോസ്, ലിസി ബാബു, മറിയാമ്മ കുര്യാക്കോസ്, മറിയക്കുട്ടി ഇടവിളായിൽ, മറിയാമ്മ മൊളക്കാരയിൽ, അജി എൽദോസ്, അന്നക്കുട്ടി കുര്യാക്കോസ് മേരി ഏബ്രഹാംഎന്നിവർ പ്രസംഗിച്ചു.
