Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർക്കറ്റിൽ മാലിന്യക്കൂമ്പാരവും മലിനജലവും: കൊറോണ വ്യാപന സമയത്ത് കണ്ണടച്ച് മുനിസിപ്പൽ ഭരണ സമിതി: പ്രതിഷേധവുമായി കോതമംഗലം പൗരസമിതി

കോതമംഗലം: നഗരത്തിലെ ഏറ്റവും തിരക്കേറിയ മുനിസിപ്പൽമാർക്കറ്റിൽ ഒരിടവേളക്ക് ശേഷം മാലിന്യ കൂമ്പാരവും ഓടകൾ പൊട്ടിപ്പൊളിഞ്ഞ് ദുർഗ്ഗന്ധം വമിക്കുന്നതും പതിവ് കാഴ്ച. വളരെ പഴക്കം ചെന്ന ഓടകൾ പൊട്ടിപ്പൊളിഞ്ഞ് മാർക്കറ്റിൽ നിന്നും മലിന ജനം തൊട്ടടുത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റിലെത്തുകയും അവിടെ നിത്യേന നൂറ് കണക്കിനാളുകൾ ഈ മലിന ജലത്തിൽ ചവിട്ടി പോകുന്നതും പതിവുകാഴ്ചയാണ്. മാത്രമല്ല ഈ മാലിന്യ മെല്ലാം തന്നെ ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്ന കുരൂർ തോട്ടിലെ വെള്ളത്തിലാണ് ചെന്നെത്തുന്നത്.

കോവിഡ് വ്യാപനത്തിനെതിരെ ലക്ഷക്കണക്കിന് തുക മുനിസിപ്പൽ ഭരണ സമിതി ചിലവഴിക്കുമ്പോൾ മാരക രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള നഗര ഹൃദയത്തിലെ ഇത്തരം മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്തതിൽ കോതമംഗലം പൗരസമിതി ശക്തമായ പ്രതിഷേധമാണ് നടത്തിയത്. എത്രയും പെട്ടെന്ന് മാർക്കറ്റ് പുനർനിർമ്മാണം നടത്തി ദുർഗ്ഗന്ധം വമിക്കുന്ന ഓടകൾ പുനർനിർമ്മിക്കണമെന്നും പൗരസമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മാർക്കറ്റിലെ ഓടയുടെ ഒരു വശത്തെ ഉയർന്ന മതിൽ ദ്രവിച്ച് ഇടിഞ്ഞ് വീണ് ഒരാൾ മരിക്കുകയും മാർക്കറ്റിൽ പതിവായി എത്തിയിരുന്ന ഒരു വ്യാപാരി പകർച്ചവ്യാതി പിടിപെട്ട് മരിക്കുകയും ചെയ്തത് ഇതേ മാർക്കറ്റിലെ ദയനീയ സ്ഥിതി മൂലമാണെന്ന കാര്യം മറക്കരുത്.

കൊറോണയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കോതമംഗലം പൗരസമിതി മാർക്കറ്റിൽ നടത്തിയ പ്രതിഷേധ സമരം പ്രസിഡന്റ് ഷാജി പീച്ചക്കര ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മനോജ് ഗോപി അദ്ധ്യക്ഷത വഹിച്ച പ്രതിക്ഷേധ സമരത്തിൽ ഭാരവാഹികളായ ടി.പി.മേരി ദാസൻ, ജിജി പുളിക്കൽ, പി.എം.ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

You May Also Like