കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റും, മർച്ചന്റ് യൂത്ത് വിങ്ങും സംയുക്തമായി വ്യാപാരി ദിനം ആഘോഷിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൗൺ യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലിവേലിൽ വ്യാപാരി ദിനം ഉദ്ഘാടനം ചെയ്തു. പതാക യൂണിറ്റ് പ്രസിഡന്റ് ബേബി ആഞ്ഞിലിവേലിൽ ഉയർത്തി, തുടർന്ന് വ്യാപാരി സംരക്ഷണ പ്രതിജ്ഞ വ്യാപാരി അംഗങ്ങൾക്ക് ചൊല്ലി കൊടുത്തു.

വ്യാപാരി ദിനം ഒരു വിജയ ദിനം ആയിട്ട് ആഘോഷിക്കുന്നു, അനാവശ്യ കട അടിച്ചിടലിൽ പ്രധിഷേധിച്ചു വ്യാപാരികൾ നടത്തിയ സമരത്തിൽ നേടിയ വിജയം വിജയ ദിനം ആയി ആഘോഷിക്കുന്നതായി ഷെമീർ മുഹമ്മദ് പറഞ്ഞു, യൂണിറ്റ് ട്രഷറർ പ്രസാദ് പുലരി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ടൗണിൽ മധുര പലഹാരം വിതരണം നടത്തി.യൂണിറ്റ് വൈസ് പ്രസിഡണ്ട് മാരായ എൽദോസ് ചേലാട്, ബെന്നി പുളിക്കൻ, ചന്ദ്ര ശേഖർ, ജോയിന്റ് സെക്രട്ടറി മാരായ ഷാഹുൽ മുണ്ടക്കൽ, ജിജോ തോമസ്, യൂത്ത് വിംഗ് സെക്രട്ടറി ലിബിൻ മാത്യു, ,യൂണിറ്റ് ട്രഷറർ അർജുൻ സ്വാമി ,തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



























































