കോതമംഗലം : കോതമംഗലം മാർക്കറ്റിൽ ഒരേ സമയം ആറ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ വ്യാപനം തടയുന്നതിന് വേണ്ടി മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റിലെ മുഴുവൻ കടകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടണമെന്ന് നഗരസഭ അറിയിച്ചു.