Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ: ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി

കോതമംഗലം:കോതമംഗലത്ത് കന്നി 20 പെരുന്നാളിന് കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി. കോതമംഗലം നിവാസികൾ ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് കന്നി 20 പെരുനാൾമഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 339 മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച്

വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലാണ് ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. പെരുന്നാളിനെത്തുന്ന വനിതാ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പള്ളി കോമ്പൗണ്ടിൽ തന്നെഷീ കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നത്.

കൈ കുഞ്ഞുങ്ങൾ ആയി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. ഇതോടൊപ്പം ഒക്ടോബർ 3ന് IMA കോതമംഗലം ത്തിന്റെ സഹകരണ ത്തോട് കൂടി 1000 സ്ത്രീകൾക്ക് തൈറോയ്ഡ് (TSH) ടെസ്റ്റ്‌ ഉം ഷീകൗണ്ടറിൽനടത്തും.

ഷീ കൗണ്ടർ MLA ആന്റണി ജോൺ ഉത്ഘാടനം ചെയ്തു. വ്യവസായി ഏകോപനസമിതി നിയോജകമണ്ഡലം പ്രസിഡന്റ് E. K. സേവിയർ, സെക്രട്ടറി റെന്നിവർഗീസ്, ജില്ലാ സെക്രട്ടറി ജിജി എളൂർ, കീരമ്പാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാമ്മച്ചൻ ജോസഫ്, ചെറിയ പ്പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ,വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആശാ ലില്ലി തോമസ്, സെക്രട്ടറി മേരി പൗലോസ്, ജില്ലാ സെക്രട്ടറി സിബി റോയ് യുത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡന്റ് ഷംജൽ പി എം,

വനിതാ വിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു റാണി , ഷീജാ സജി , ഷിമി ഷാജി ലീല സ്റ്റീഫൻ, മായ സുരേന്ദ്രൻ, ശ്രീദേവി ബാബു,സൗമ്യ പ്രസാദ്, സുനി സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

 

You May Also Like

NEWS

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്....

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: ധര്‍മ്മഗിരി സെന്റ്‌ ജോസഫ് പ്രൊവിന്‍സ് അംഗമായ സി.ഫാറ്റിമ (അച്ചാമ്മ -87) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച 1.30 ന് തങ്കളം പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പരേത പാലാ രൂപത പൂഞ്ഞാര്‍ ഇടവക ചന്ദ്രന്‍കുന്നേല്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍....

error: Content is protected !!