Connect with us

Hi, what are you looking for?

EDITORS CHOICE

വിദ്യാർത്ഥി സ്നേഹത്തിന്റെ ഒരു തൂവൽ സ്പർശം; റിട്ട. സ്റ്റാഫ്‌ അസോസിയേഷന്റെ ഉപഹാരം ഏൽപ്പിക്കുവാൻ ക്ലാസ്സ് അദ്ധ്യാപിക താണ്ടിയത് 125ൽ പരം കിലോമീറ്റർ.

ഏബിൾ. സി. അലക്സ്‌

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല, ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്‌ ടീച്ചറായ പ്രീതി അന്വേഷണം ആരംഭിച്ചു. അങ്ങനെ 125 കിലോമീറ്ററുകൾക്കപ്പുറത്തുള്ള വിദ്യാർത്ഥിയെ കണ്ടു പിടിക്കാൻ പ്രീതി ടീച്ചറിന് നന്നേ പണിപ്പെടേണ്ടിവന്നു. ഓൺലൈൻ ക്ലാസ്സിൽ കാണാത്ത കാര്യം തിരക്കി. നിർദ്ധന കുടുംബത്തിലെ അംഗമായ അനീഷിന് പഠിക്കാൻ ഓൺലൈൻ സൗകര്യങ്ങളോ, സ്മാർട്ട്‌ ഫോണോ ഇല്ലായിരുന്നു. ഈ വിവരം ടീച്ചർ സ്കൂളിൽ അറിയിച്ചു. ഹെഡ്മിസ്ട്രസ് വിവരം മാർ ബേസിൽ സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ സംഘടനായ റിട്ട. സ്റ്റാഫ്‌ അസോസിയേഷനെ അറിയിച്ചു. അതിനുള്ള പരിഹാരവുമായി സ്കൂളിനെ ഇപ്പോഴും സ്നേഹിക്കുന്ന വയോധികരായ മുൻ ജീവനക്കാർ എത്തി. അവർ വാങ്ങി നൽകിയ വിദ്യാഭ്യാസ കിറ്റുമായി 125ൽ പരം കിലോമീറ്ററുകൾ താണ്ടി പ്രീതി ടീച്ചർ മറയൂർ കോവിൽകടവ് പത്തടിപാലത്തെ അനീഷ്‌ കുമാറിനെ തേടിയെത്തി തന്നെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചു. തന്നെ കാണാനെത്തിയ ടീച്ചറെ കണ്ടപ്പോൾ ശിഷ്യനും പഠനദിനങ്ങളിലേക്ക് തിരികെ എത്തിയതിൽ അടക്കാനാവാത്ത സന്തോഷം. മാർ ബേസിൽ സ്കൂളിലെ ഹിന്ദി അധ്യാപികയാണ്
പ്രീതി എൻ.കുര്യാക്കോസ്.

(റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ ഭാരവാഹികൾ വിദ്യാഭ്യാസ കിറ്റ് ക്ലാസ്സ്‌ ടീച്ചർ പ്രീതിക്ക് കൈമാറുന്നു.)

ODIVA
പുതിയസ്മാർട്ട്‌ മൊബൈൽ ഫോൺ, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്‌, പേനകൾ, മാസ്കുകൾ, 500 രൂപ എന്നിവയടങ്ങിയ വിദ്യാഭ്യാസ കിറ്റ് പ്രിയ വിദ്യാർത്ഥിക്ക് സ്നേഹത്തോടെ കൈമാറി. കാന്തല്ലൂർ പഞ്ചായത്ത് കോവിൽക്കടവ് പത്തടിപാലം സ്വദേശിയായ അനീഷ്‌ മാർ ബേസിൽ സ്കൂളിന് സമീപത്തുള്ള ഓർഫനേജിൽ താമസിച്ചാണ് പഠിച്ചിരുന്നത്. കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസിൽ കാണാതായതോടെ സ്കൂളിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ പ്രീതി ടീച്ചർ വിളിച്ചുനോക്കിയെങ്കിലും കിട്ടിയില്ല. എങ്കിൽ പിന്നെ കാര്യമെന്തെന്നറിഞ്ഞിട്ടാകട്ടെ എന്ന് ടീച്ചറും. ഇതോടെ 1991-94 ബാച്ചിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ബി. എ. ഹിന്ദിക്കു തന്റെ സഹപാഠിയായിരുന്ന മറയൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ എം.എം. ഷമീറിനെ വിളിച്ചു കാര്യം പറഞ്ഞു.

മറയൂർ കാന്തല്ലൂർ പ്രദേശത്തിന്റെ മുക്കും മൂലയും അറിയാവുന്ന ഷെമീർ, അനീഷിനെയും അദ്ദേഹത്തിന്റെ വീട്ടുകാരെയും കണ്ടെത്തിയ വിവരം പ്രീതി ടീച്ചറെ അറിയിച്ചു. തുടർന്ന്
പ്രീതി ടീച്ചർ കുടുംബസമേതം കഴിഞ്ഞ ദിവസം മറയൂരിലെത്തി. അഡീ. എസ്.ഐ. ഷമീറിന്റെ സഹായത്തോടെ പ്രിയ വിദ്യാർത്ഥിക്ക് ഇവയെല്ലാം കൈമാറി. എല്ലാ വിഷയങ്ങൾക്കും ‘എ’പ്ലസ് ഗ്രേഡ് വാങ്ങുമെന്ന ഉറപ്പും വാങ്ങിയാണ് പ്രീതി ടീച്ചർ കോതമംഗലത്തേക്ക് മടങ്ങിയത്. ഇതുപോലെ 15ൽ പരം വിദ്യാഭ്യാസ കിറ്റുകളാണ് മൂന്നു തലമുറയിൽ പെട്ട മാർ ബേസിൽ സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്കുവേണ്ടി ഒരുങ്ങുന്നത്.

ദശാബ്ദങ്ങൾ മാർ ബേസിൽ സ്കൂളിൽ ജോലി ചെയ്ത് വിരമിച്ച അദ്ധ്യാപകരും, അനധ്യാപകരും ഇപ്പോഴും തങ്ങളുടെ പ്രിയ വിദ്യാർത്ഥികളെ സ്നേഹിക്കുന്നുണ്ടെന്നും, സീമകളില്ലാതെ അവർ പഠിച്ചു വളർന്ന് വലിയ ആളാകാൻ അവർ ആഗ്രഹിക്കുന്നു എന്നതിനുമുള്ള ഉത്തമ ഉദാഹരണമാണ് ഈ സ്നേഹപ്രകടനങ്ങൾ. തലമുറകളുടെ സമന്വയം ലക്ഷ്യം വച്ചുള്ള ഈ ഉദ്യമം കൊറോണ മഹാമരിയുടെ വെല്ലുവിളികൾക്കിടയിൽ മനുഷ്യ സ്നേഹത്തിന്റെ പുതിയ കുറിപ്പുകളാകുന്നു.

You May Also Like

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി മതിലും കൃഷിയിടങ്ങളും തകർത്തു. വാവേലി സ്വദേശി കൊറ്റാലിൽ ചെറിയാൻ്റെ പുരയിടത്തിലെ മതിലും, ഗേറ്റും തകർത്തു. സമീപത്തെ മറ്റൊരു പുരയിടത്തിലെ കമുകും,മതിലുമാണ് ഇന്ന്...

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

error: Content is protected !!