Connect with us

Hi, what are you looking for?

CHUTTUVATTOM

അതിജീവനത്തിന്റെ വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ.

കോതമംഗലം :കോവിഡ്ക്കാലത്ത് അതിജീവനത്തിന്റെ കൈത്താങ്ങുകൾ ആകുകയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിരമിച്ച ജീവനക്കാരുടെ സംഘടന. വേറിട്ട പ്രവർത്തനങ്ങൾ കാഴ്ചവെച്ചണ് ഇവർ ശ്രദ്ധേയരാകുന്നത്. മാർ ബേസിൽ സ്കൂളിലെ
പ്ലസ് വൺ ക്ലാസ്സിൽ പഠിക്കുന്ന അളകനന്ദ എന്ന കുട്ടിക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കിയത് 35 വർഷങ്ങൾക്കു മുൻപ് സ്കൂളിൽ നിന്നും വിരമിച്ച റേയ്ച്ചൽ ടീച്ചറിന്റെ മകൾ ലീന തോമസ് ആണ്. മാർ ബേസിൽ സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ച റേയ്ച്ചൽ ടീച്ചർ ഇക്കഴിഞ്ഞ നവംബർ 20 നാണ് നിര്യതയായത്.

മൊബൈൽ ഫോൺ ഉൾപ്പെടെ ഒരു വർഷത്തേക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും അടങ്ങുന്ന കിറ്റ് അളകനന്ദക്കു കൈമാറിയാണ് മകൾ അമ്മയുടെ സ്മരണ ദീപ്തമാക്കിയത്.
റേയ്ച്ചൽ ടീച്ചറിന്റെ പ്രിയ ശിഷ്യയും മുൻ പ്രിൻസിപ്പാളുമായ ശ്രീമതി പി.പി എൽസി
സ്കൂളിലെത്തി അളകനന്ദയ്ക്ക് പുതിയ സ്മാർട്ട്‌ മൊബൈൽ ഫോൺ, സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്സ്‌, പേനകൾ, മാസ്കുകൾ എന്നിവയടങ്ങിയ ‘വിദ്യാഭ്യാസ കിറ്റ് ‘സ്നേഹത്തോടെ കൈമാറി. വളരെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇവിടുത്തെ റിട്ടേർഡ് സ്റ്റാഫ് അസോസിയേഷൻ ആണ് മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികളെ അവാർഡുകൾ നൽകി ആദരിക്കാനും സാമ്പത്തികമായും ആരോഗ്യപരമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ വീട്ടിലെത്തി വേണ്ട പിന്തുണ നൽകാനും സ്കൂളിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തിനും സദാ സന്നദ്ധരായി വർഷങ്ങൾക്കു മുൻപ് വിരമിച്ച സ്റ്റാഫ് ഉണ്ടെന്നത് സ്കൂളിന്റെ അഭിമാനവും കരുത്തുമാണ്.

ODIVA

ദശാബ്ദങ്ങൾ ഈ സ്കൂളിൽ ജോലി ചെയിതു വിരമിച്ച അധ്യാപക -അനധ്യാപക ജീവനക്കാർ ഇപ്പോഴും തങ്ങളുടെ പ്രിയ വിദ്യാർത്ഥികളെ കരുതുകയും, സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നുള്ള ഉത്തമ ഉദാഹരണങ്ങളാണിതെല്ലാം. കൂടാതെ ഈ വിദ്യാർത്ഥികൾ അതിരുകളില്ലാതെ പഠിച്ചു വളർന്നു മിടുക്കരായി തീരുവാൻ ഇവർ ആഗ്രഹിക്കുന്നു എന്നതിനുള്ള ഉത്തമ തെളിവുകൾ ആണ് മൂന്നു തലമുറയിൽ പെട്ട, സ്കൂളിനെ ഇപ്പോഴും സ്നേഹിക്കുന്ന ഇവരുടെ ഈ സ്നേഹപ്രകടനങ്ങൾ. റിട്ടയേർഡ് സ്റ്റാഫ്‌ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോർജ്ജ് മാത്യു സെക്രട്ടറി ശ്രീമതി ജെസ്സി വർഗീസ് എന്നിവർ മികവാർന്ന പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം നൽകികൊണ്ടിരിക്കുന്നു.

You May Also Like

error: Content is protected !!