കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് ഡേ പതാക ഉയർത്തി കോതമംഗലം എംഎൽഎ
ശ്രീ ആൻറണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. പുതിയ കായിക താരങ്ങളെ കണ്ടെത്താൻ എല്ലാ വിഭാഗം കുട്ടികൾക്കും അവസരം നൽകിയാണ് അത് ലറ്റിക്സിലും ഗെയിംസിലും വിവിധ മത്സരങ്ങൾ നടത്തുന്നത്. ചെസ്സ് മത്സരം ഈ വർഷത്തെ പ്രധാന ആകർഷണമാണ്.
സ്കൂൾ മാനേജർ ശ്രീ ജോർജ് കൂർപ്പിള്ളി , പ്രിൻസിപ്പാൾ
ഫാ.പി ഒ പൗലോസ് , ഹെഡ്മിസ്ട്രസ് സോമി പി മാത്യു , വാർഡ് കൗൺസിലർ റിൻസ് റോയ് , പിടിഎ പ്രസിഡൻറ് പി കെ സോമൻ ,ഷിബി മാത്യു എന്നിവർ നേതൃത്വം നൽകി.
