കോതമംഗലം :- മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 87-ാമത് വാർഷികവും,ഹയർ സെക്കൻഡറി രജത ജൂബിലിയും,വിരമിക്കുന്നവരുടെ യാത്രയയപ്പു സമ്മേളനവും സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മാർത്തോമ ചെറിയ പള്ളി വികാരി റവ.ഫാ.ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥിയായി കേരള യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പങ്കെടുത്തു.സുദീർഘമായ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് സോമി പി മാത്യു,അദ്ധ്യാപകരായ
ഷീല മത്തായി,റെനി വി സ്റ്റീഫൻ, അനദ്ധ്യാപകരായ സാലി ടി വി,മേഴ്സി സി എൽ എന്നിവരെ ആദരിച്ചു.പാഠ്യപാഠ്യേതര മേഖലകളിൽ മികവുപുലർത്തിയ കുട്ടികളെ മാർ തോമ ചെറിയ പള്ളിയുടെ ഉപഹാരം നൽകി യോഗത്തിൽ അനുമോദിച്ചു.വിജ്ഞാനപ്രദമായ ബേസിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി.കലാപ്രതിഭയായ രജനി കലാഭവന്റെ കലാവിരുന്ന് നവ്യാനുഭൂതി പകർന്നു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.കൗൺസിലർ റിൻസ് റോയ്,മാർത്തോമ ചെറിയ പള്ളി ട്രസ്റ്റിമാരായ സി ഐ ബേബി,ബിനോയി മണ്ണഞ്ചേരി,പി ടി എ പ്രസിഡന്റ് പി കെ സോമൻ,എം എസ് എൽദോസ്,പി പി എൽസി,ജോർജ് മാത്യു,ബിന്ദു വർഗീസ്,കുമാരി ഫിസ ഷെമീർ എന്നിവർ പങ്കെടുത്തു.