Connect with us

Hi, what are you looking for?

CHUTTUVATTOM

ത്രിദിന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിന്ന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ എൽദോസ് എ. എം, ഡോ. ജാനി ചുങ്കത്തു, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി ഇ കുര്യാക്കോസ് , കോളേജ് യൂണിയൻ ചെയർമാൻ അഖിൽ ബേസിൽ രാജു എന്നിവർ ആശംസകളർപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നടന്ന കൗൺസിലിംഗ് ക്ലാസിന് ഡോ. വിജി കെ രാമകൃഷ്ണൻ നേതൃത്വം നൽകി.

വിവിധതരം സാംക്രമിക രോഗങ്ങളെ കുറിച്ചും അവ ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും കുട്ടമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ അനൂപ് തുളസി ക്ലാസ് നടത്തി. എറണാകുളം റൂറൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടത്തിയ സെൽഫ് ഡിഫൻസ് ട്രെയിനിങ് ശ്രദ്ധേയമായി. ആലുവ വിമൻ സെല്ലിലെ എസ് ഐ ശ്രീമതി ഉഷ എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് ടീമാണ് ട്രെയിനിങ്ങിന് നേതൃത്വം നൽകിയത്. ക്യാമ്പിന്റെ ഭാഗമായി നടന്ന പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസിന് പ്രൊഫസർ ബാബു ശങ്കർ നേതൃത്വം നൽകി.

തുടർന്ന് യുവജനങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ വി സജികുമാർ ക്ലാസ്സെടുത്തു. ക്യാമ്പസ് ശുദ്ധീകരണ ത്തോടെ മൂന്നുദിവസം നീണ്ടുനിന്ന ക്യാമ്പ് സമാപിച്ചു. ക്യാമ്പിന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എൽദോസ് എ എം, ഡോ. ജാനി ചുങ്കത്ത്, വോളണ്ടിയർ സെക്രട്ടറിമാരായ സിയാദ് ഉമ്മർ, ഹിന്ദ് സലിം എന്നിവർ നേതൃത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like