Connect with us

Hi, what are you looking for?

SPORTS

കാല്പന്ത് കളിയുടെ രാജാക്കന്മാരായി എം. ജി; ദക്ഷിണമേഖല ഫുട്ബോൾ ചാംപ്യൻമാരായി എം.ജി സർവ്വകലാശാല.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ അതിഥേ യരായ എം. ജി. യൂണിവേഴ്സിറ്റി കാല്പന്തു കളിയുടെ രാജാക്കന്മാരായി.നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ ട്രോഫി എം.ജി സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ദക്ഷിണമേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ ആറാം ദിവസമായ 10-1-2022- തിങ്കളാഴ്ച രാവിലെ ഗ്രൗണ്ട് 1 ൽ (മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ ) നടന്ന ലീഗ് മത്സരത്തിൽ എസ് ആർ എം യൂണിവേഴ്സിറ്റിയെ ഒന്നിന് എതിരെ 2 ഗോളുകൾക്ക് എം. ജി യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.
എം. ജി. യൂണിവേഴ്സിറ്റിക്കുവേണ്ടി ഗിഫ്റ്റി സി ഗ്രേഷ്യസ് (6) ഇരുപത്തിനാലാം മിനിറ്റിലും, മുഹമ്മദ്‌ റോഷൻ (12) നാല്പത്തിരണ്ടാം മിനിറ്റിലും ഓരോ ഗോൾ വീതം അടിച്ചപ്പോൾ, എസ് ആർ എം യൂണിവേഴ്സിറ്റി ക്ക് വേണ്ടി അലൻ രാഹുൽ (19) അറുപത്തിഎട്ടാം മിനിറ്റിൽ ഗോൾ അടിച്ചു.

വൈകിട്ട് 3.30ന് മാർ അത്തനേഷ്യസ് സ്റ്റേഡിയത്തിൽ എം.ജി യും കേരളയും തമ്മിൽ ഏറ്റുമുട്ടി. സമനില പങ്കിട്ടു. ഇരു വിഭാഗവും ഗോളുകൾ ഒന്നും അടിച്ചില്ല. അതോടെ എം.ജി സർവ്വകലാശാല ദക്ഷിണമേഖല അന്തർ സർവ്വകലാശാല പുരുഷ ഫുട്ബോൾ കിരീടം ചൂടി. കേരള സർവ്വകലാശാലയ്ക്കാണ് രണ്ടാം സ്ഥാനം.കാലിക്കറ്റ് യൂണിവേഴ്സിറ്റിയും എസ്‌.ആർ എം യൂണിവേഴ്സിറ്റിയും 3, 4 സ്ഥാനങ്ങൾ പങ്കിട്ടു.

ഗ്രൗണ്ട് 2ൽ വൈകിട്ട് എസ് ആർ എം.യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും തമ്മിൽ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പെനാൽറ്റി ഷൂട്ടൗട്ടിൽ കാലിക്കറ്റ് ജയിച്ചു.
ഗ്രൗണ്ട് 2ൽ രാവിലെ കേരള യൂണിവേഴ്സിറ്റിയും കാലിക്കറ്റും തമ്മിലുള്ള മത്സരത്തിൽ ഓരോ ഗോളുകളുമായി ഇരുവരും സമനിലയിൽ പിരിഞ്ഞു. കേരള യൂണിവേഴ്സിറ്റിയുടെ താരം ഷഹിർ എസ് (9) നാല്പത്തി ഒമ്പതാം മിനിട്ടിൽ ഗോൾ അടിച്ചപ്പോൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടി സുഹിൽ എം. എ (18) അറുപത്തിയൊന്നാം മിനിറ്റിൽ വലകുലുക്കി.

ബെസ്റ്റ് ഗോൾ കീപ്പർ – സുഹൈൽ ഷാനു (കാലിക്കറ്റ്‌)
ബെസ്റ്റ് പ്രോമിസിങ് പ്ലയെർ -അർജുൻ വി (എം. ജി )
ബെസ്റ്റ് സ്ട്രൈക്കർ അഖിൻ ടി. എസ് (കേരള )
ബെസ്റ്റ് മിഡ് ഫീൽഡർ -നിതിൻ വിൽ‌സൺ (എം. ജി )
ബെസ്റ്റ് ഡിഫെൻഡർ അജയ് അലക്സ്‌ (എം. ജി )

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...