കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന നാലാമത് മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. എം. എ എഞ്ചിനീയറിങ് കോളേജ് ഗ്രൗണ്ടിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ് സ്കൂൾ ഫ്ലാഗ് ഉയർത്തി. എം.എ ആർട്സ് കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മുൻ മേധാവി ഡോ. മാത്യൂസ് ജേക്കബ് തെളിയിച്ചു നൽകിയ ദീപശിഖ, ദേശീയതല മത്സരങ്ങളിൽ പങ്കെടുത്ത് ചാമ്പ്യൻമാരായ ആരൺ മനോജ്,സാറ. സോബിൻ, റിതിക. ടിക്കിൻസ്, ഗോപിക.സുനിൽ എന്നീ വിദ്യാർത്ഥികളിലൂടെ കൈമാറി ചാമ്പ്യൻഷിപ്പ് വേദിയിലെത്തി ജ്വാല തെളിയിച്ചു.
നാല്പതോളം സ്കൂളുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഉദ്ഘാടനത്തോടനുബന്ധിച്ചു ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സ്കൂളുകൾ നടത്തിയ മാർച്ച് പാസ്ററ് ഏറെ ആകർഷകമായിരുന്നു.എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ അനിതാ ജോർജ്, എം. എ കോളേജ് അസോസിയേഷൻ ട്രഷറർ ജോർജ്. കെ. പീറ്റർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. എം. ഐസക് മാലിയിൽ , ഗവേണിങ് ബോർഡ് അംഗങ്ങളായ കെ. കെ. ദാനി, സി. വി. തോമസ്, വര്ഗീസ് ജോർജ് പള്ളിക്കര, റോയ് പുക്കുന്നേൽ, സുനു.എ. ജോർജ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചിത്രം : മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിന്റെ ഉത്‌ഘാടനം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് നിർവഹിക്കുന്നു. (ഇടത് നിന്ന്) : എം. എം. ഐസക്,സി. വി. തോമസ്,കെ. കെ. ദാനി, ജോർജ്. കെ. പീറ്റർ,വര്ഗീസ് ജോർജ് പള്ളിക്കര,എ. ജി. ജോർജ്, സുനു എ. ജോർജ് ,റോയ് പുക്കുന്നേൽ അനിത ജോർജ് എന്നിവർ സമീപം