Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലം വഴി കടന്നുപോകുന്ന തിരുവനന്തപുരം-അങ്കമാലി “ഗ്രീൻഫീഡ് ഇടനാഴി “; 25 % സംസ്ഥാന വിഹിതം, ത്രികക്ഷി കരാർ ഒപ്പിടുന്നതിന് അനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ്.

കോതമംഗലം :-തിരുവനന്തപുരം- അങ്കമാലി “ഗ്രീൻഫീഡ് ഇടനാഴി “; പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 % സംസ്ഥാനം വഹിക്കുന്നതും, ദേശീയ പാത അതോറിറ്റി, കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട ത്രികക്ഷി കരാർ ഒപ്പിടുന്നതിനും അനുമതി നൽകിയിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച ആൻ്റണി ജോൺ എംഎൽഎ യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

SH 01/NH 183 എന്നിവക്ക് സമാന്തരമായി തിരുവനന്തപുരം മുതൽ അങ്കമാലി വരെ ഒരു ഗ്രീൻഫീൽഡ് ഇടനാഴിയുടെ ഡി പി ആർ തയ്യാറാക്കുന്നതിന് ദേശീയ പാതാ അതോറിറ്റി M/s Highway Engineering Consultant നെ ചുമതല പ്പെടുതിയിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതും, ഈ വിഷയത്തിൽ ദേശീയ പാത അതോറിറ്റി, കിഫ്ബി, പൊതു മരാമത്ത് വകുപ്പ് എന്നിവരുൾപ്പെട്ട ത്രി കക്ഷി കരാർ ഒപ്പിടുന്ന തിനും അനുമതി നൽകിയിട്ടുണ്ട്. പദ്ധതി Grand Challenge Machanism ൽ ഉൾപ്പെടുത്തി ഭാരത് മാല പരിയോജനയിൽ ഭരണാനുമതി ലഭ്യമാക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്. 227.50 കി മി ദൂരത്തിൽ ആണ് പാത നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്, ഇതിൽ കോതമംഗലം താലൂക്കിൽ പ്രാഥമിക അല്ലൈന്മെൻ്റ് പ്രകാരം പോത്താനിക്കാട്, കുട്ടമംഗലം, കോതമംഗലം, കീരംപാറ, പിണ്ടിമന, വില്ലേജുകളിൽ കൂടി കടന്നു പോകുന്നത്. പദ്ധതിയുടെ അന്തിമ അല്ലൈൻമെൻ്റിന് കേന്ദ്ര ഉപരിതല ഗതാകത മന്ത്രാലയ ത്തിൻ്റെ അനുമതി ലഭ്യമായിട്ടില്ല.

Grand Challenge Machanism ത്തിൽ ഉൾപ്പെടുത്തി ഭാരത് മാല പരിയോജനയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ ഭരണാനുമതി ലഭ്യമായാൽ തുടർ നടപടികൾ വേഗത്തിൽ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആൻ്റണി ജോൺ എംഎൽഎ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

CHUTTUVATTOM

കോട്ടപ്പടി:  ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)അന്തരിച്ചു. ഇന്ന് വൈകിട്ട് നാലര മണിയോടെ വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയതായി പറയുന്നു. വളരെ വൈകിയിട്ടും ആളെ കാണാതെ വന്നപ്പോൾ അന്വേഷിച്ചിറങ്ങിയപ്പോൾ...

NEWS

കോതമംഗലം:  – കോട്ടപ്പടി വടക്കുംഭാഗം വാവേലി മടത്തുംപാറയിൽ വർക്കി വർക്കിയെ (70) പുരയിടത്തിൽ വച്ച് ആന ആക്രമിച്ചു. പരിക്കേറ്റയാളെ കോതമംഗലം MBMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

NEWS

കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും, വ്യവസായ വകുപ്പും ചേർന്ന് പോളിടെക്നിക് ക്യാമ്പസുകൾ ഉൾപ്പടെയുള്ള കോളേജ് ക്യാമ്പസുകളിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ വ്യവസായ പാർക്കുകൾ , ഏൺ വൈൽ യു ലേൺ...

NEWS

കോതമംഗലം :- കോട്ടപ്പടിയിൽ ടാപ്പിംഗ് തൊഴിലാളിക്കുനേരെ കാട്ടാനയാക്രമണം.കോ ട്ടപ്പടി സ്വദേശി പത്തനാപുത്തൻപുര അവറാച്ചൻ (70) എന്നയാൾക്കാണ് രാവിലെ വടക്കുംഭാഗത്ത് വച്ച് റബർ വെട്ടിക്കൊണ്ടിരിക്കുമ്പോൾ ആനയാക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിലും തുടർന്ന്...

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

error: Content is protected !!