Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലമാകെ മോഡി ജന്മ ദിനാഘോഷങ്ങളുടെ തിളക്കത്തിൽ.

കോതമംഗലം : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ എഴുപത്തിയൊന്നാം ജന്മ ദിന ആഘോഷങ്ങൾക്ക് മണ്ഡലത്തിൽ തുടക്കം കുറിച്ചു കൊണ്ട് കോതമംഗലം ഗാന്ധി സ്‌ക്യയറിൽ സ്ഥാപിച്ച ഗാന്ധിയുടെ അർദ്ധകായ പ്രതിമയിൽ മല ഇട്ട ശേഷം മോദിജിയുടെ കൂറ്റൻ ചിത്രത്തിൽ ബിജെപി ജില്ല ഉപാധ്യക്ഷൻ പി പി സജീവ് മാല ചാർത്തി കൊണ്ട് സമാരംഭം കുറിച്ചു. മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും ആഘോഷ പരിപാടികൾ നടന്നു.

വിവിധ സേവന പ്രവർത്തനങ്ങളും പായസ വിതരണങ്ങളും ശുചിത്വ പ്രവർത്തനങ്ങളുമൊക്കെയായി നാടാകെ വിവിധ പോഷക സംഘടനകളും പിറന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു. കൂറ്റൻ ഫ്ലെക്സ് ബോർഡുകളും കൊടി തോരണങ്ങളുമായി ആരാധകർ മുക്കും മൂലയും അലങ്കരിച്ചു. ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്കുകളിലും നേതാക്കൾ സന്ദർശിച്ചു പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.

കോതമംഗലത്ത് നടന്ന ആഘോഷങ്ങൾ ബിജെപി ജില്ല വൈസ് പ്രസിഡന്റ് പി പി സജീവ് ഉത്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ അധ്യക്ഷത വഹിച്ചു. ഇ ടി നടരാജൻ, ജയകുമാർ വെട്ടിക്കാടൻ, സജീവ് മലയിൻകീഴ്,കെ ആർ രഞ്ജിത്, രാമചന്ദ്രൻ അമ്പാട്ട്, അജി പൂക്കട, എം എ സുരേന്ദ്രൻ, അയിരൂർ ശശിന്ദ്രൻ,പി.ജി ശശി,പി എസ് രാജു,സന്ധ്യ സുനിൽ, അനു രാജേഷ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് പായസ വിതരണവും നടന്നു.രാവിലെ നേതാക്കൾ വിവിധ ക്ഷേത്രങ്ങളിലും പള്ളികളിലും ആരാധന നടത്തി.ഇഞ്ചൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,പിടവൂർ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം,തൃക്കാരിയൂർ മഹാദേവക്ഷേത്രം,പിണ്ടിമന ചിറ്റേക്കാട്ട് കാവ് ഭഗവതിക്ഷേത്രം, നേര്യമംഗലം ശ്രീധർമ്മശാസ്താ ക്ഷേത്രം,ഇളങ്കാവ് ഭഗവതി ക്ഷേത്രം, കോതമംഗലം മാർത്തോമ ചെറിയപള്ളി, കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ എന്നിവിടങ്ങളിലും നേതാക്കൾ എത്തി പ്രാർഥന നടത്തി.

കോതമംഗലം ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ മോഡിക്ക് വേണ്ടി പ്രാർഥന നടത്തി. ട്രസ്റ്റി ബിനോയ്‌ മണ്ണഞ്ചേരിയും പങ്കെടുത്തു. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാ. ജോൺസൺ വാമറ്റത്തിൽ,ട്രസ്റ്റി ചെറിയാൻ തെക്കേക്കര, മുൻ ട്രസ്റ്റി മാത്യൂസ് ജോസഫ് എന്നിവർ നേതാക്കളെ സ്വീകരിക്കുകയും നേതാക്കൾ നൽകിയ മധുരം സ്വീകരിക്കുകയും ചെയ്തു.

You May Also Like

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങുന്ന വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1980-85 കാലഘട്ടത്തിൽ പൂയംകുട്ടി ഇലക്ട്രിക്...

NEWS

പോത്താനിക്കാട് : കടവൂർ, വടക്കേപുന്നമറ്റം പ്രദേശങ്ങളിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വടക്കേപുന്നമറ്റം പള്ളിക്ക് സമീപം എനാനിക്കൽ ജോഷി, അടപ്പൂർ ജോണി എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്....

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം: – വാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലെ മൂരി കുത്തി ഒരാൾ മരിച്ചു. വാരപ്പെട്ടി സ്വദേശി പദ്മകുമാർ (53)ആണ് മരിച്ചത്. ക്ഷേത്രത്തിൽ വളർത്തുന്ന മൂരിയായിരുന്നു. അമ്പല കമ്മിറ്റി അംഗമായിരുന്ന പദ്മകുമാറിനെ മൂരി തെങ്ങിനോട് ചേർത്ത്...

NEWS

കോതമംഗലം : നൂനൂറ്റി വിശാല കൂട്ടായ്മ കറുകടം സെൻ്റ് തോമസ്’ സൺഡേ സ്‌കൂൾ ഹാളിൽ വെച്ച് നടത്തപ്പെട്ടു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.കെ.പി. കുര്യാക്കോസ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു.വികാരി,...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ വിത്തൂട്ട് പദ്ധതിയുടെ റേഞ്ച് തല ഉദ്ഘാടനവും, വനമഹോത്സവ സമാപനം ചടങ്ങും ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ നടന്നു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ച പഞ്ചായത്തിനുള്ള ബ്ലോക്ക് പഞ്ചായത്ത് അവാർഡ് കുട്ടമ്പുഴ പഞ്ചായത്തിന് ലഭിച്ചു. 2024 –...

error: Content is protected !!