കോതമംഗലം: സംസ്ഥാന സർക്കാരിൻ്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ ഇളങ്ങവം ജി എൽ പി എസിന് 1 കോടി രൂപയും,നേര്യമംഗലം ജി എച്ച് എസ് എസിന് 1 കോടി 16 ലക്ഷം രൂപയും മുടക്കി പുതുതായി നിർമ്മിച്ച 2 സ്കൂൾ മന്ദിരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ആൻ്റണി ജോൺ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡൻ്റുമാരായ സൈജൻ്റ് ചാക്കോ,പി കെ ചന്ദ്രശേഖരൻ നായർ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ കെ ദാനി, റാണിക്കുട്ടി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ ജിംസിയ ബിജു, ബിന്ദു ശശി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കണ്ണൻ പുള്ളിയിൽ,ഡയാന നോബി, പഞ്ചായത്ത് മെമ്പർമാരായ സൗമ്യ ശശി,ദിവ്യ സലി,കെ എം സെയ്ത്,ബി പി ഒ ജ്യോതിഷ് പി,ഹയർ സെക്കൻ്ററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശകുന്തള കെ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ ഡാൽമിയ തങ്കപ്പൻ,പ്രിൻസിപ്പാൾ മഞ്ജു വി ആർ, ഹെഡ്മിസ്ട്രസ് ദേവകി കെ, ഹെഡ്മാസ്റ്റർ പി അലിയാർ, നേര്യയമംഗലം വി എച്ച് എസ് ഇ പ്രിൻസിപ്പാൾ അനിൽ കെ പി, വികസന സമിതി അംഗം മുൻ അധ്യാപകൻ എ ആർ ദിവാകരൻ,
മുൻ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ. മുൻ വാർഡ് മെമ്പർ സവിത ശ്രീകാന്ത്,പി ടി എ പ്രസിഡൻ്റ് ബാബു എ എൻ,എസ് എം സി ചെയർമാൻമാരായ എം വി യാക്കോബ്,എം കെ സന്തോഷ്, ഊന്നുകൽ എസ് സി ബി പ്രസിഡൻ്റ് എം എസ് എൽദോസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി കെ പി,പി എം ശിവൻ,പി ജി ശശി,കെ എം അലിയാർ തുടങ്ങിയവർ പങ്കെടുത്തു.