NEWS
ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ “വജ്ര മേസ്” സമൂഹത്തിന് ഏറെ പ്രയോജനകരം -ശ്രേഷ്ഠ കാതോലിക്കാ ബാവ

കോതമംഗലം : സമൂഹത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങളും പുരോഗതിയും മനസ്സിലാക്കുവാൻ വേണ്ടി “വജ്ര മേസ്’ വളരെയേറെ പ്രയോജനപ്രദമാണെന്നും ഇത് സംഘടിപ്പിച്ച കോളേജ് അധികാരികളെയും, വിദ്യാർത്ഥികളെയും അനുമോദിക്കുന്നതായും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള “വജ്ര മേസ് ടെക്നിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവ. മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മാത്യസ് മാർ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ എൻ.പി.ഒ.എൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ, കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, വൈസ് ചെയർമാൻ എ.ജി ജോർജ്ജ്, ട്രഷറർ ജോർജ്ജ്. കെ. പീറ്റർ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം എം.എം ഐസക്ക്, ഗവേണിംഗ് ബോർഡ് മെമ്പേഴ്സ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ജനറൽ കൺവീനർ ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ശാസ്ത്ര സാങ്കേതിക എക്സിബിഷനിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, കൊച്ചിൻ ഷിപ്പിയാർഡ്, വ്യവസായ വകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മാത്യൂസ് മാർ അപ്രേം തിരുമേനി, കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, എൻ.പി.ഒ.എൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ, മാനേജുമെന്റ് പ്രതിനിധികൾ എന്നിവർ സന്ദർശിച്ചു.
സായുധ സേനകളിലടക്കം ഇന്ത്യയിലെ വിവിധ മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സാധ്യതയെക്കുറിച്ചും അതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം കരസ്ഥമാക്കാൻ ശാസ്ത്ര സാങ്കേത എക്സിബിഷനിലെ പങ്കാളിത്തത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും എൻ.പി.ഒ.എൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ “വജ്ര മേസ് നോടൊപ്പം സംഘടിപ്പിച്ച സെമിനാറിൽ വിശദമായി സംസാരിച്ചു.
ഇന്ത്യയിൽ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശനിർമ്മിത കാറുകൾ ഉൾപ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള പതിനഞ്ച് വിദേശനിർമ്മിത കാറുകളും പന്ത്രണ്ട് വിദേശ നിർമ്മിത ബൈക്കുകളും പ്രദർശിപ്പിക്കുന്ന ടെലെ’ മത്സരം ഇന്ന് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. “വ്രജ മേസ് എക്സിബിഷന് സ്കൂൾ വിദ്യാർത്ഥികളടക്കം പൊതുജനങ്ങളുടെ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ശാസ്ത്ര സാങ്കേതിക പ്രദർശനത്തോടൊപ്പം ഇന്ന് വൈകുന്നേരം നടക്കുന്ന കൊറിയോ നൈറ്റ് മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നടക്കമുള്ള പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കും.
ആകാശ വീക്ഷണം നടത്തി കോതമംഗലത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഹെലികോപ്റ്റർ യാത്രക്കുള്ള സൗകര്യവുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ അമ്യൂസ്മെന്റ് റൈഡുകൾ അമ്പതോളം വിപണന സ്റ്റാളുകൾ,ഭക്ഷണ സ്റ്റാളുകൾ തുടങ്ങി ഒട്ടേറെ വിനോദ ഉപാധികളും ശാസ്ത്ര സാങ്കേതിക എക്സിബിഷനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.
“വജ്ര മേസ്’ നോട് അനുബന്ധിച്ച് ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ, വിവിധ കൾചറൽ പ്രോഗ്രാമുകൾ, 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന “ഗ്ലോബൽ അലുമ്നി മീറ്റ്’ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ ബ്രാഞ്ചുകളിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപംകൊടുത്ത പിക് ആന്റ് പ്ലെയിസ് റോബോട്ട്, ഗെസ്റ്റർ കൺട്രോൾഡ് റോബോട്ട്, ഓട്ടോണമസ് റോബോട്ട് തുടങ്ങി മുപ്പതോളം റോബോട്ടുകളുടെ ഒരു നിര തന്നെ കോളേജ് ക്യാമ്പസിൽ പ്രദർശനത്തിന് തയ്യാറായി വരുന്നു. കൂടാതെ ഏറെ പുതുമകളുള്ള ഇൻഫിനിറ്റി മിറർ, ആൽക്കഹോൾ ഡിറ്റക്ഷൻ ഹെൽമറ്റ്, വെർട്ടെക്സ് ടണൽ, മെട്രോ ട്രെയിൻ, വിൻഡ് മിൽ, വിവിധതരം ഡ്രോണുകൾ, റീ യൂസബിൾ റോക്കറ്റ്സ്, വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത് ട്രാക്ടറുകൾ, മറ്റ് വാഹനങ്ങൾ, പിയാനോ സ്റ്റെയർകേസ് തുടങ്ങി 150ൽ പരം കൗതുകകരമായ ഇനങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
NEWS
ഭൂതത്താന്‍കെട്ട് ബാരിയേജിന് സമീപത്തെ കൃഷിയിടത്തില്‍ കടുവയിറങ്ങി

കോതമംഗലം : ഭൂതത്താന്‍കെട്ട് കൂട്ടിക്കൽ ചേലക്കുളം പൈലിയുടെ കൃഷിയിടത്തില്‍ കടുവയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞദിവസം ഇവിടെയെത്തിയ കടുവ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചിരുന്നു. വളര്‍ത്തുനായയെ പിന്നീട് കണ്ടെത്തിയിട്ടില്ല. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് പരിശോധനക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നട്ത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശങ്ക പരിഹരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
NEWS
ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം :- ചേലാട് സ്വദേശി കുര്യൻ എന്നയാളുടെ പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്ന പണിക്കാരാണ് കൈത്തോട്ടിൽ കിടന്ന പാമ്പിനെ ആദ്യം കണ്ടത്. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗ്ഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിട്ടു.
NEWS
നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിലെ ബിജെപി മെമ്പർ രാജി വച്ചു.

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം സനൽ പുത്തൻപുരയ്ക്കൽ രാജി വച്ചു. ഇന്ന് ഉച്ചക്ക് 3 മണിക്ക് പഞ്ചായത്ത് സെക്രട്ടറി മുൻപാകെ രാജി സമർപ്പിച്ചു. 2020 ഡിസംബർ മാസത്തിൽ നടന്ന തദ്ദേശ്ശ തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ വാർഡായി തെരഞ്ഞെടുത്ത തൃക്കാരിയൂർ തുളുശ്ശേരിക്കവല ആറാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിച്ച സനൽ 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം സ്ഥാനാർത്ഥി വി കെ ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു.
സനലിന് വിദേശത്ത് ജോലി ശരിയായിട്ടുണ്ടെന്നും മൂന്നര മാസത്തിനകം വിദേശത്തേക്ക് പോകേണ്ടി വരുമെന്നതിനാലാണ് രാജി സമർപ്പിച്ചതെന്ന് സനൽ അറിയിച്ചു. തനിക്ക് എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്ന പാർട്ടിയോടും പാർട്ടി പ്രവർത്തകരോടും, വാർഡ് നിവാസികളോടും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നതായും സനൽ പറഞ്ഞു.
🌀കോതമംഗലം വാർത്ത ẇһѧṭṡѧƿƿıʟ ലഭിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT1 week ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME4 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം