Connect with us

Hi, what are you looking for?

NEWS

ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങൾ “വജ്ര മേസ്” സമൂഹത്തിന് ഏറെ പ്രയോജനകരം -ശ്രേഷ്ഠ കാതോലിക്കാ ബാവ

കോതമംഗലം : സമൂഹത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ വിസ്മയങ്ങളും പുരോഗതിയും മനസ്സിലാക്കുവാൻ വേണ്ടി “വജ്ര മേസ്’ വളരെയേറെ പ്രയോജനപ്രദമാണെന്നും ഇത് സംഘടിപ്പിച്ച കോളേജ് അധികാരികളെയും, വിദ്യാർത്ഥികളെയും അനുമോദിക്കുന്നതായും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള “വജ്ര മേസ് ടെക്നിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവ. മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷൻ ചെയർമാൻ ഡോ. മാത്യസ് മാർ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ എൻ.പി.ഒ.എൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ, കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, വൈസ് ചെയർമാൻ എ.ജി ജോർജ്ജ്, ട്രഷറർ ജോർജ്ജ്. കെ. പീറ്റർ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗം എം.എം ഐസക്ക്, ഗവേണിംഗ് ബോർഡ് മെമ്പേഴ്സ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ജനറൽ കൺവീനർ ഡോ. സോണി കുര്യാക്കോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ശാസ്ത്ര സാങ്കേതിക എക്സിബിഷനിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, കൊച്ചിൻ ഷിപ്പിയാർഡ്, വ്യവസായ വകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മാത്യൂസ് മാർ അപ്രേം തിരുമേനി, കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, എൻ.പി.ഒ.എൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ, മാനേജുമെന്റ് പ്രതിനിധികൾ എന്നിവർ സന്ദർശിച്ചു.
സായുധ സേനകളിലടക്കം ഇന്ത്യയിലെ വിവിധ മുൻനിര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലി സാധ്യതയെക്കുറിച്ചും അതിന് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം കരസ്ഥമാക്കാൻ ശാസ്ത്ര സാങ്കേത എക്സിബിഷനിലെ പങ്കാളിത്തത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും എൻ.പി.ഒ.എൽ മുൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. ഉണ്ണികൃഷ്ണൻ “വജ്ര മേസ് നോടൊപ്പം സംഘടിപ്പിച്ച സെമിനാറിൽ വിശദമായി സംസാരിച്ചു.

ഇന്ത്യയിൽ ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത വിദേശനിർമ്മിത കാറുകൾ ഉൾപ്പെടെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള പതിനഞ്ച് വിദേശനിർമ്മിത കാറുകളും പന്ത്രണ്ട് വിദേശ നിർമ്മിത ബൈക്കുകളും പ്രദർശിപ്പിക്കുന്ന ടെലെ’ മത്സരം ഇന്ന് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. “വ്രജ മേസ് എക്സിബിഷന് സ്കൂൾ വിദ്യാർത്ഥികളടക്കം പൊതുജനങ്ങളുടെ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ശാസ്ത്ര സാങ്കേതിക പ്രദർശനത്തോടൊപ്പം ഇന്ന് വൈകുന്നേരം നടക്കുന്ന കൊറിയോ നൈറ്റ് മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നടക്കമുള്ള പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കും.
ആകാശ  വീക്ഷണം നടത്തി കോതമംഗലത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഹെലികോപ്റ്റർ യാത്രക്കുള്ള സൗകര്യവുമുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ അമ്യൂസ്മെന്റ് റൈഡുകൾ അമ്പതോളം വിപണന സ്റ്റാളുകൾ,ഭക്ഷണ സ്റ്റാളുകൾ തുടങ്ങി ഒട്ടേറെ വിനോദ ഉപാധികളും ശാസ്ത്ര സാങ്കേതിക എക്സിബിഷനോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.
“വജ്ര മേസ്’ നോട് അനുബന്ധിച്ച് ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ, വിവിധ കൾചറൽ പ്രോഗ്രാമുകൾ, 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന “ഗ്ലോബൽ അലുമ്നി മീറ്റ്’ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ ബ്രാഞ്ചുകളിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപംകൊടുത്ത പിക് ആന്റ് പ്ലെയിസ് റോബോട്ട്, ഗെസ്റ്റർ കൺട്രോൾഡ് റോബോട്ട്, ഓട്ടോണമസ് റോബോട്ട് തുടങ്ങി മുപ്പതോളം റോബോട്ടുകളുടെ ഒരു നിര തന്നെ കോളേജ് ക്യാമ്പസിൽ പ്രദർശനത്തിന് തയ്യാറായി വരുന്നു. കൂടാതെ ഏറെ പുതുമകളുള്ള ഇൻഫിനിറ്റി മിറർ, ആൽക്കഹോൾ ഡിറ്റക്ഷൻ ഹെൽമറ്റ്, വെർട്ടെക്സ് ടണൽ, മെട്രോ ട്രെയിൻ, വിൻഡ് മിൽ, വിവിധതരം ഡ്രോണുകൾ, റീ യൂസബിൾ റോക്കറ്റ്സ്, വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത് ട്രാക്ടറുകൾ, മറ്റ് വാഹനങ്ങൾ, പിയാനോ സ്റ്റെയർകേസ് തുടങ്ങി 150ൽ പരം കൗതുകകരമായ ഇനങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

You May Also Like

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

error: Content is protected !!