Connect with us

Hi, what are you looking for?

NEWS

എം എ ഇന്റർനാഷണൽ സ്കൂൾ വാർഷികാഘോഷം നടന്നു

കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ക്രൈം ബ്രാഞ്ച് എസ് പി (ഇടുക്കി )കെ എം ജിജിമോൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക മികവിനൊപ്പം അതിജീവനത്തിന്റെ പാത കൂടി കുട്ടികൾക്ക് പരിചയ പ്പെടുത്തേണ്ടതുണ്ടെന്നും മാതാ – പിതാക്കളുടെയും ഗുരുക്കന്മാരുടെയും സ്‌നേഹം തിരിച്ചറിയപ്പെടാതെ പോകുന്നതാണ് കുട്ടികളെ അപഥസഞ്ചാരത്തിലേക്ക് നയിക്കുന്നത് എന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഏവരെയും ഓർമപ്പെടുത്തി.

2021-22അധ്യയന വർഷത്തിൽ ഐ സി എസ് സി പരീക്ഷകളിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ദേശീയതലത്തിൽ നാലാം സ്ഥാനവും നേടിയ( 99.2%)ജോഷ്ബീ ബിന്നി, നയന ഷാജി മേക്കുന്നേൽ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു. കൂടാതെ കലാ -കായിക -അക്കാദമിക മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാനദാനവും നടത്തി.


സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. അനിതാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് ഗേൾ മരിയ സിജു സ്വാഗതവും ഹെഡ് ബോയ് ഡാനിയേൽ മാത്യു നന്ദിയും രേഖപ്പെടുത്തി. എം എ കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ ശ്രീ. എ ജി ജോർജും മറ്റു ബോർഡ്‌ മെമ്പേഴ്സും ചടങ്ങിൽ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!