Connect with us

Hi, what are you looking for?

NEWS

ഓട്ടോണമസ് പദവിയുടെ തലയെടുപ്പോടെ കോതമംഗലം എം. എ. എൻജിനീയറിംഗ് കോളേജ്

കോതമംഗലം : വൈജ്ഞാനിക-ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം അനുവദിച്ച് യു.ജി. സി. ഉത്തരവായി. 2023-24 അദ്ധ്യയന വർഷം മുതൽ പത്ത് വർഷത്തേക്കാണ് സ്വയംഭരണാവകാശ അനുമതി നൽകിയിട്ടുള്ളത്. കേരളത്തിൽ സ്വയംഭരണാവകാശം ലഭ്യമാകുന്ന രണ്ടാമത്തെ ഗവൺമെൻറ് എയിഡഡ് എഞ്ചിനീയറിംഗ് കോളേജാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്. 1961 ൽ സ്ഥാപിതമായ കോളേജിന്റെ ജൂബിലിയാഘോഷവേളയിൽ തന്നെ ഈ അംഗീകാരം ലഭിച്ചത് നേട്ടമായി. നിലവിൽ അക്കാദമിക് തലത്തിലുള്ള സ്വയംഭരണാവകാശമാണ് കോളേജിന് ലഭ്യമായിട്ടുള്ളത്. കാലോചിതമായ രീതിയിൽ പാഠ്യ പദ്ധതികൾ പരിഷ്കരിക്കുന്നതിനും വ്യാവസായികാവശ്യങ്ങൾ ക്കനുസരിച്ച് സിലബസ് ക്രമീകരിച്ച് ഇന്റേൺഷിപ്പ് ഉൾപ്പടെ പുനഃക്രമീകരിക്കുന്നത് വഴി വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാകും. വിദേശ സർവ്വകലാശാലകളുമായി സഹകരിച്ചുള്ള പാഠ്യ പദ്ധതി ക്രമീകരണം വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണീ നേട്ടം.

ലോകമെമ്പാടുമുള്ള സർവ്വകലാശാലകളുമായുള്ള സഹകരണവും പാഠ്യപദ്ധതി നവീകരണവുമെല്ലാം കൂടുതൽ കോർപറേറ്റ് കമ്പനികളെ ക്യാംപസിലെത്തിക്കുന്നതിനും വിദ്യാർതഥികൾക്ക് ഉയർന്ന വേതനത്തിലുള്ള ജോലികൾ ലഭ്യമാക്കുന്നതിനും സഹായകരമാകും. സമയ ബന്ധിതമായി പരീക്ഷകൾ നടത്തുന്നതിനും ഫലം പ്രസിദ്ധീകരിക്കുന്നതിനും സ്വയംഭരണാവകാശം സഹായകരമാകും.

നിലവിൽ സർക്കാർ ഫീസ് മാത്രം ഈടാക്കി, കേരള സർക്കാർ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെന്റി ലൂടെയാണ് വിദ്യാർത്ഥികളുടെ പ്രവേശനമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അറിയിച്ചു.
കോളേജിന്റെ പുരോഗതിക്ക് കൂടുതൽ ഊർജ്ജം നൽകുന്ന ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച പ്രിൻസിപ്പൽ, ആദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.
കേരളത്തിൽ നാക് (NAAC) അക്രഡിറ്റേഷനിൽ ഉയർന്ന സ്‌കോറോടെ (3.42 CGPA) A + ലഭിച്ചിട്ടുള്ള ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്. എല്ലാ ബി.ടെക്. കോഴ്‌സുകളും NBA അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ള കോളേജിൽ ബി.ടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (ഡേറ്റ സയൻസ്), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷ്യൻ ലേർണിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകളും ഏഴ് എം.ടെക്. കോഴ്‌സുകളും എല്ലാ ബ്രാഞ്ചുകളിലും പരിചയ സമ്പന്നരായ ഗൈഡുമാരുടെ മേൽനോട്ടത്തിൽ റിസർച് സെന്ററുകളും നിലവിലുണ്ട്.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...