കോതമംഗലം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാഡമിക് മികവിന്‍റെ അടിസ്ഥാനത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (KIRF) സംവിധാനത്തിൽ കേരളത്തിലെ മികച്ച എൻജിനീയറിങ് കോളേജായി അഞ്ചാം സ്ഥാനം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളെജ് പുരസ്കാരം ഏറ്റുവാങ്ങി. എറണാകുളം സെന്‍റ് തെരേസാസ് കോളെജിൽ വച്ചു നടത്തിയ അവാർഡ് ദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്ന് കോളെജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ദീപക് എൽദോ ബാബു, കിർഫ് കോഓർഡിനേറ്റർ ഡോ. സിജ ഗോപിനാഥൻ എന്നിവർ ചേർന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.
