കോതമംഗലം : 39- മത് മഹാത്മാ ഗാന്ധി സർവകലാശാല പുരുഷ – വനിതാ നീന്തൽ മത്സരങ്ങൾ സമാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഇരു വിഭാഗത്തിലും ചാമ്പ്യൻമാരായി. തുടർച്ചയായ അഞ്ചാം വട്ടമാണ് കോതമംഗലം എം. എ. കോളേജ് ബി വേണുഗോപാൽ എന്നാ നീന്തൽ പരിശീലകന്റെ മികവിൽ വിജയ കീരിടം ചൂടുന്നത്. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നീന്തൽ പരിശീലകനാണ് വേണുഗോപാൽ.പുരുഷ വിഭാഗത്തിൽ 152 പോയിന്റും, വനിത വിഭാഗത്തിൽ 154 പോയിന്റും നേടിയാണ് എം. എ. യുടെ ഈ വിജയ കുതിപ്പ്. പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം പാലാ സെന്റ്. തോമസ് കോളേജും(30 പോയിന്റ് )മൂന്നാം സ്ഥാനം മൂലമറ്റം സെന്റ്. ജോസഫ് (9 പോയിന്റ് ) കോളേജും,നാലാം സ്ഥാനം സെന്റ്. അലോഷ്യസ് കോളേജ് എടത്വയും (6 പോയിന്റ് ) കരസ്ഥമാക്കി.
വനിത വിഭാഗത്തിൽ രണ്ടാം സ്ഥാനം അൽഫോസാ കോളേജ് പാലാ (21 പോയിന്റ് ) യും, മൂന്നാം സ്ഥാനം സെന്റ്. തോമസ് കോളേജ് പാലാ (5 പോയിന്റ് ),നാലാം സ്ഥാനം സെന്റ്. ജോസഫ് കോളേജ് മൂലമറ്റം (4 പോയിന്റ് ) നേടി. വാട്ടർ പോളോയിൽ എം. എ. കോളേജ് ഒന്നാമതും, സെന്റ് തോമസ് കോളേജ് പാലാ രണ്ടാമതും, സെന്റ് അലോഷ്യസ് കോളേജ് എടത്വ മൂന്നാമതും എത്തി.ബുധൻ, വ്യാഴം ദിവസങ്ങളിയായി എം. എ. കോളേജ് നീന്തൽ കുളത്തിൽ ആയിരുന്നു മത്സരങ്ങൾ .മത്സരത്തിൽ പങ്കെടുത്ത നീന്തൽ താരങ്ങളെയും,തുടർച്ചയായി വിജയം കൈവരിച്ച എം. എ. യുടെ താരങ്ങളെയും എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു
ചിത്രം : 39- മത് എം. ജി. യൂണിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ തുടർച്ചയായി അഞ്ചാം തവണയും ജേതാക്കളായ കോതമംഗലം എം. എ. കോളേജ് നീന്തൽ ടീം.