കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലേക്ക് ഹിന്ദി, സോഷിയോളജി , പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ് , മാത്തമാറ്റിക്‌സ് , സ്റ്റാറ്റിസ്റ്റിക്‌സ് , ഫിസിക്സ്, കെമിസ്ട്രി , ബോട്ടണി, ഇന്റഗ്രേറ്റഡ് ബയോളജി , ഡാറ്റ അനലിറ്റിക്‌സ് (കമ്പ്യൂട്ടർ സയൻസ്) എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട് . അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 7 ന് മുൻപായി സെക്രട്ടറി , മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ, കോതമംഗലം 686666 എന്നീ വിലാസത്തിൽ അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. വിവരങ്ങൾക്ക് :0485 – 2822378, 2822512
