കോതമംഗലം : വിദേശ വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള GlobeIEdu കോതമംഗലം എം എ കോളേജ് റോഡിലും പ്രവർത്തനം തുടങ്ങി. കാനഡ, ജർമനി, യു കെ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കോളേജുകളിൽ അഡ്മിഷൻ നേടുന്നതിനും സമഗ്രമായ മാർഗ നിർദേശവും സുതാര്യ സേവനങ്ങളുമായിട്ടാണ് കോതമംഗലം എം എ കോളേജ് റോഡിൽ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് വിശദമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും കരിയർ ഗൈഡൻസ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. കൺസൾട്ടന്റെ മുഴുവൻ സമയ സേവനവും ഡോക്യുമെന്റേഷൻ സൗകര്യവും ഇവിടെ നിന്നും ലഭിക്കും.
ഇതോടൊപ്പം പുത്തൻ തലമുറക്ക് പ്രിയങ്കരങ്ങളായ വിദേശ രുചി വൈവിധ്യങ്ങൾ പരിചയപെടുത്തുന്ന “Hunger Bunker” കഫെയുടെയും ഉത്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, നഗരസഭ വൈ.ചെയർ പേഴ്സണൽ സിന്ധു ഗണേഷൻ, നഗരസഭ കൗൺസിലർ എ ജി . ജോർജ്ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം യൂണിറ്റ് പ്രസിഡന്റ് എൽദോ വറുഗീസ്, സെക്രട്ടറി മൈതീൻ ഇഞ്ച കുടി, ട്രഷറാർ പ്രസാദ് പുലരി, സംസ്ഥാന കമ്മറ്റി അംഗം കെ.കെ. ബേബി, മെന്റർ അക്കാഡമി ഡയറക്ടർമാരായ ആശാ ലില്ലി തോമസ്, ഷിബു ബാബു പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.