Connect with us

Hi, what are you looking for?

SPORTS

വൈകല്യം മറന്ന് പഞ്ച ഗുസ്തിയിൽ അൽത്താഫിന് സ്വർണ്ണം

കോതമംഗലം : കേരള ആം റെസ്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 45 – മത് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സുവോളജി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ്‌ അൽത്താഫിനു സ്വർണ്ണം.80-90 കിലോ പാര വിഭാഗത്തിലാണ് അൽത്താഫ് ജേതാവായത്. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ വെള്ളിയും, ദേശീയ തലത്തിൽ വെങ്കലവും നേടിയിരുന്നു.

65% വലതു കാലിനും, കൈക്കുമുള്ള തന്റെ ശാരീരിക വെല്ലുവിളിയെ കൈകരുത്തിലൂടെ വിജയമാക്കിയ അൽത്താഫ്, മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വാകപറ്റ വീട്ടിൽ സെമീർ – ഷെജീന ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് .കോലഞ്ചേരിയിൽ വച്ചു നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ, ജൂനിയർ, മാസ്റ്റേഴ്സ്, ഗ്രാൻഡ് മാസ്റ്റേഴ്സ്, പാര വിഭാഗങ്ങളിലായി ആയിരത്തിൽ പരം താരങ്ങളാണ് തങ്ങളുടെ കൈകരുത്ത് പ്രകടിപ്പിച്ചത്.കഴിഞ്ഞ വർഷം തുർക്കിയിൽ വച്ചു നടന്ന അന്തർ ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചുവെങ്കിലും യാത്രയിനത്തിലും മറ്റും ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരുന്നതിനാൽ പിന്മാറുകയായിരുന്നു.

മികച്ച ചിത്രകാരനും, സൈക്കിളിങ് താരവുമായ അൽത്താഫ് മെയ്‌ മാസത്തിൽ കാശ്മീരിൽ വച്ച് നടക്കാനിരിക്കുന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. തിളക്കമാർന്ന നേട്ടം കൈവരിച്ച അൽത്താഫിനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വര്ഗീസ്, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.

ചിത്രം : സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ്‌ അൽത്താഫ്.

You May Also Like

NEWS

കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും...

NEWS

കോതമംഗലം: പതിനെട്ടാമത് കോതമംഗലം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം ദിവ്യ കാരുണ്യ കണ്‍വെന്‍ഷന്‍ ആയി നടത്തപ്പെടുന്നു. 7 (വ്യാഴം) മുതല്‍ 10 (ഞായര്‍) വരെയാണ് കണ്‍വെന്‍ഷന്‍. കേരള സഭ നവീകരണത്തിന്റെ ഭാഗമായി കോതമംഗലം...

NEWS

കോതമംഗലം: രാമല്ലൂര്‍-കരിങ്ങഴ-മുത്തംകുഴി റോഡിന്റെ നവീകരണപ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായിട്ടും നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടില്ല. യാത്രാക്ലേശവും പൊടിശല്യവും അനുഭവിച്ച് പൊറുതിമുട്ടി പൊതുജനങ്ങളുടെ ഒപ്പ് ശേഖരിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് നിവേദനം നല്‍കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. നവീകരണത്തിനായി...

NEWS

കോതമംഗലം: 35 – മത് എറണാകുളം ജില്ലാതല ആർച്ചറി ചാംപ്യൻഷിപ്പിൽ 55 പോയിന്റുമായി കോതമംഗലം മാർ അത്തനേഷ്യസ് അക്കാദമി ചാംപ്യൻമാരായി .കൂത്താട്ടുകുളം എല്ലിസൺസ് ആർച്ചറി അക്കാദമിയും, പെരുമ്പാവൂർ ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടും യഥാക്രമം...