Connect with us

Hi, what are you looking for?

NEWS

കോതമംഗലം എം.എ കോളേജിൽ ലഹരി ഭൂതത്തെ കത്തിച്ചു

കോതമംഗലം : ലഹരിയുടെ വഴി തടയാം, ലഹരിക്കെതിരെ ഒന്നിച്ച് പോരാടാം എന്ന സന്ദേശം ഉയർത്തി കൊണ്ട് മയക്കുമരുന്നിനെതിരെ കേരള പിറവി ദിനത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും, പ്രതീകത്മകമായി ലഹരി ഭൂതത്തെ കത്തിക്കലും നടത്തി. രാവിലെ എം. എ കോളേജ് ജങ്ഷനിൽ നിന്നാരംഭിച്ച മനുഷ്യ ചങ്ങലയിൽ കോളേജിലെ വിദ്യാർഥികളും, അധ്യാപകരും, അനദ്ധ്യാപകരുംഅടക്കം ആയിരക്കണക്കിന് പേർ പങ്ക് ചേർന്നു.


കോതമംഗലം താലൂക്കിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സമാപനം കോതമംഗലം എക്‌സൈസ് വകുപ്പും എം എ കോളേജും സംയുക്തതമായി സംഘടിപ്പിച്ചു . ഉച്ചകഴിഞ്ഞു നടന്ന ചടങ്ങിൽ കോതമംഗലം എം എൽ എ ആന്റണി ജോൺ ലഹരി ഭൂതത്തിന് തീ കൊളുത്തി, ലഹരിക്കെതിരായ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു .
കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർമാരായ കെ. എ. നിയാസ്, ജയ് മാത്യൂസ്, എ. ഇ. സിദിഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ, ശ്രീ ലക്ഷ്മി, എം എ കോളേജ് പ്രിൻസിപ്പൽ ഡോ ഡെൻസിലി ജോസ് , എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ അൽഫോൻസ സി എ , ഡോ എൽദോസ് എ വൈ തുടങ്ങിയവർ നേതൃത്വം നൽകി .

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

error: Content is protected !!