Connect with us

Hi, what are you looking for?

SPORTS

സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ കുട്ടി പോൾ വാൾട്ട് താരത്തെ ഏറ്റെടുത്തു കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി.

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ എല്ലാം പ്രചരിച്ചു വൈറൽ ആയ ഒരു ദൃശ്യം ഉണ്ട്. നാട്ടിൻ പുറത്തുള്ള ഒരു കൊച്ചു പയ്യൻ ഒരു വടി കഷ്ണവുമായി ഉയരത്തിലേക്ക് എടുത്തു ചാടുന്ന ദൃശ്യമായിരുന്നു അത് . ആ മിടുക്കനെ അനേഷിച്ചുള്ള യാത്രയിൽ ആയിരുന്നു കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി അധികൃതർ. അവസാനം ആ കൊച്ചു മിടുക്കനെ കാസറഗോഡ് ഉപ്പള മലബാർ നഗറിൽ നിന്ന് കണ്ടെത്തി.

ഉപ്പള മുസോടിയിലെ അഫ്സൽ എന്ന ഈ മിടുക്കനെകണ്ടെത്താൻ സഹായിച്ചത് ഡോ. അബ്ദുൽ മജീദ് ആണ്. ഡോ. മജീദ് കാസര്കോടിന്റെ വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്ന ബിൽഡ് അപ്പ്‌ കാസർഗോഡ് എന്നാ സാമൂഹിക പ്രതിബദ്ധത ഉള്ള കൂട്ടായിമയുടെ ജനറൽ സെക്രട്ടറി കൂടിയാണ്. അഫസലിന്റെ പിതാവ് ഹനീഫ മത്സ്യ തൊഴിലാളിയാണ്. കൊച്ചു മിടുക്കനായ അഫ്സൽ ഉപ്പള ഹൈ സ്കൂളിൽ 9 ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.


തികച്ചും നിർധന കുടുംബത്തിലെ 13 കാരനായ അഫ്സലിന്റെ ഉള്ളിലെ കായിക പ്രതിഭ തിരിച്ചറിഞ്ഞത് അയൽവാസിയും പോൾ വാൾട് താരവുമായ തസ്ലീം ആണ്. അഫ്സൽ എന്ന ഈ 13 കാരനു ഇനി കോതമംഗലം എം. എ. സ്പോർട്സ് അക്കാദമി ഏറ്റെടുത്തു പരിശീലനം നൽകും.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് ആണ്‌ അഫ്സലിനെ മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമിയിൽ എടുക്കാൻ തീരുമാനിച്ചത്. അക്കാദമി പരിശീലകനായ അഖിൽ എന്ന യുവ പരിശീലകന്റെ കീഴിൽ ആണ്‌ അഫ്സലിന്റെ തുടർ പരിശീലനങ്ങൾ. അഫ്സൽ എന്ന കൊച്ചുമിടുക്കന്റെ അടങ്ങാത്ത പോരാട്ട വീര്യത്തിനുള്ള അംഗീകാരവും കൂടിയാണ് ഇതെന്ന് നിസംശയം പറയാം.
ഒരു പക്ഷേ എം. എ സ്പോർട്സ് അക്കാദമി യുടെ പരിശീലന കളരിയിൽ നിന്ന് ഭാവിയിലെ പുതിയൊരു കായിക താരത്തിന്റെ പിറവിയാകാം അഫ്സലിലൂടെ നാം കാണുവാൻ പോകുന്നത്. കാത്തിരിക്കാം..

ചിത്രം : മുഹമ്മദ്‌ അഫ്സൽ

You May Also Like