കോതമംഗലം: എം.എ കോളേജിലെ എൻ.എസ് എസ് യൂണിറ്റും, തൃശൂർ ഷെയർ യൂണിൻ്റെയും നേതൃത്വത്തിൽ എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഹെയർ ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതിലധികം വിദ്യാർഥികൾ അവരുടെ മുടികൾ മുറിച്ചു നൽകി. ക്യാമ്പിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ നിർവഹിച്ചു. ക്യാൻസർ രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ഷെയർ സംഘടനയുടെ പ്രതിനിധികളായി അബി പൂത്തോക്കാരൻ, സിമി, പ്രോഗ്രാം ഓഫീസിർ ഡോ:ജാനി ചുങ്കത്ത്, ഡോ: അൽഫോൻസ സി.എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
