Connect with us

Hi, what are you looking for?

NEWS

അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് പുതുതലമുറ പ്രതീക്ഷിക്കുന്നത്:- കെ ടി യു വൈസ് ചാൻസലർ

കോതമംഗലം: അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുതു തലമുറ പ്രതീക്ഷിക്കുന്നത് എന്ന് എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ. ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുക എന്നതാവണം ഏത് ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന്റേയും ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളോട് മത്സരിക്കുകയല്ല. സഹകരിക്കുകയാണ് വേണ്ടതെന്നും വൈസ് ചാൻസലർ പറഞ്ഞു.

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച “ഡയമണ്ട് ജൂബിലി ഹോസ്റ്റൽ’ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. രാജശ്രീ.

ആധുനിക രീതിയിലുള്ള, 400 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യത്തോടുകൂടിയ ഓട്ടോമേറ്റഡ് അടുക്കള, ബയോഗ്യാസ് പ്ലാന്റ്, നൂതനമായ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയെല്ലാമാണ് ആറ് നിലകളിലായി ഒൻപതര കോടി രൂപ ചിലവിൽ ആൺ കുട്ടികൾക്കായി പണികഴിപ്പി ച്ചിരിക്കുന്ന ഹോസ്റ്റലിന്റെ പ്രത്യേകതകൾ.

ശ്രേഷ്ഠ കാതോലിക്ക ബാവ ബസ്സേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്തു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം എ കോളേജ് അസ്സോസ്സിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം തിരുമേനി, അസ്സോ സ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. കെ മാത്യു എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം – ഇടുക്കി പാർലമെൻ്റ് വോട്ടെടുപ്പിൻ്റെ ഭാഗമായി വിദൂര, വനമേഖല പ്രദേശങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഇന്ന് കുട്ടമ്പുഴയിൽ എത്തിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വനമേഖലകളിലുള്ള തേര, തലവച്ചപാറ, കുഞ്ചിപ്പാറ, വാരിയം, താളുംകണ്ടം എന്നീ...

NEWS

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...

ACCIDENT

പോത്താനിക്കാട് : എംസി റോഡിലെ മണ്ണൂരിൽ ബസ്സും സ്കൂട്ടറും തമ്മിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണ അന്ത്യം. പോത്താനിക്കാട് കൊളപ്പുറം മങ്കൂത്തേൽ അലൻഷിമ്മി (20) ആണ് മരിച്ചത്. ഇക്കഴിഞ്ഞ രാത്രിയിൽ ആയിരുന്നു...

NEWS

കോതമംഗലം: കോതമംഗലത്ത് കൊട്ടികലാശം സമാധാനപരം. സംഘര്‍ഷമില്ലാതാക്കാന്‍ പോലിസ് ജാഗ്രത പുലര്‍ത്തിയിരുന്നു.മൂന്ന് മുന്നണികള്‍ക്കും പ്രത്യേകഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിരുന്നു.എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കടന്നുപോയി.ആറുമണിയായതോടെ മൈക്കുകള്‍ ഓഫാക്കി.പ്രവര്‍ത്തകര്‍ ശാന്തരായി.കൊടിയും മറ്റ് സാമഗ്രികളുമെല്ലാമായി എല്ലാവരും...