Connect with us

Hi, what are you looking for?

NEWS

അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് പുതുതലമുറ പ്രതീക്ഷിക്കുന്നത്:- കെ ടി യു വൈസ് ചാൻസലർ

കോതമംഗലം: അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുതു തലമുറ പ്രതീക്ഷിക്കുന്നത് എന്ന് എ പി ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ. ഇതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുക എന്നതാവണം ഏത് ഉന്നത വിദ്യാഭ്യസ സ്ഥാപനത്തിന്റേയും ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളോട് മത്സരിക്കുകയല്ല. സഹകരിക്കുകയാണ് വേണ്ടതെന്നും വൈസ് ചാൻസലർ പറഞ്ഞു.

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ആധുനിക രീതിയിൽ പണികഴിപ്പിച്ച “ഡയമണ്ട് ജൂബിലി ഹോസ്റ്റൽ’ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. രാജശ്രീ.

ആധുനിക രീതിയിലുള്ള, 400 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യത്തോടുകൂടിയ ഓട്ടോമേറ്റഡ് അടുക്കള, ബയോഗ്യാസ് പ്ലാന്റ്, നൂതനമായ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയെല്ലാമാണ് ആറ് നിലകളിലായി ഒൻപതര കോടി രൂപ ചിലവിൽ ആൺ കുട്ടികൾക്കായി പണികഴിപ്പി ച്ചിരിക്കുന്ന ഹോസ്റ്റലിന്റെ പ്രത്യേകതകൾ.

ശ്രേഷ്ഠ കാതോലിക്ക ബാവ ബസ്സേലിയോസ് തോമസ് പ്രഥമൻ ഉദ്ഘാടനം ചെയ്തു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം എ കോളേജ് അസ്സോസ്സിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം തിരുമേനി, അസ്സോ സ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. കെ മാത്യു എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

  കോതമംഗലം: നവംബർ 25 ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ( AKWRF) സ്ഥാപക ദിനാഘോഷം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബൈപാസ് ജംഗ്ഷനിൽ നടന്നു.   സ്ഥാപക ദിനത്തോടനുബന്ധിച്ച്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് എം.എ സോഷ്യോളജി വിഭാഗം സാമൂഹിക നൈപുണ്യം, നേതൃത്വം,മാൽത്സരികത എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.പ്രശസ്ത നൈപുണ്യ പരിശീലകനും,മോട്ടിവേറ്ററുമായ ജെയ്‌സൺ ജോർജ് അറക്കൽ നയിച്ച ശില്പശാല കോളേജ്...

NEWS

കോതമംഗലം: കേരള കോണ്‍്ഗ്രസ് (എം) സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ മുന്‍ ചെയർമാനുമായിരുന്ന പി.കെ.സജീവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തി. സംസ്ഥാന ചെയര്‍മാന്‍ ജോസ് കെ. മാണി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. ഗാന്ധി...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം ബൈപ്പാസ് പദ്ധതികളുടെ 3 ഡി വിജ്ഞാപനം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യാ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവുമായി ചര്‍ച്ച നടത്തി. 3...

NEWS

കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിലും ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ...

NEWS

കോതമംഗലം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പോലും കൃത്യമായ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി ഫെഡറേഷൻ തുടർന്നും ശക്തമായ നീക്കം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ...

NEWS

കോതമംഗലം:കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന, കോതമംഗലം കോളേജ് ജംങ്ഷന് സമീപം പീച്ചക്കര വീട്ടില്‍ ഷെവ. പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ...

NEWS

കോതമംഗലം: കോതമംഗലത്തെ ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത്...

NEWS

കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...

NEWS

കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...

error: Content is protected !!