കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എറണാകുളം സോഷ്യൽ ഫോറെസ്റ്ററി ഡിവിഷന്റെയും, എം. എ കോളേജ് ഫോറെസ്റ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അഞ്ച് സെന്റ് ഭൂമിയിൽ ഒരുക്കുന്ന കുട്ടി വനത്തിന്റെ ഉത്‌ഘാടനം വൃഷ തൈ നട്ട്
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ശങ്കർ നിർവഹിച്ചു . ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ പ്രിയ പി വാരിയർ , സർജനു ഖാലിദ്, പെരുമ്പാവൂർ ഫോറെസ്റ്റ് റേഞ്ച് ഓഫീസർ ടി. എം റഷീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .വളരുന്ന നഗര വൽക്കരണം പലപ്പോഴും വനഭൂമിയുടെ കയ്യേറ്റത്തിനും ഇതിനെ തുടർന്ന് കാലാവസ്ഥ വ്യതിയാനത്തിലേക്കു നയിക്കുമെന്നും, ഇതിന് പ്രതിവിധിയായി നഗര പ്രദേശങ്ങളിൽ മിയാവാക്കി രീതിയിലുള്ള വന വൽക്കരണം നടത്തി ഈ കാലാവസ്ഥ പ്രശ്നത്തിന് പരിഹാരം കാണണമെന്നും പെരുമ്പാവൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ടി. എം റഷീദ് പറഞ്ഞു.
വനം സംരക്ഷിക്കേണ്ട ആവശ്യകതയും,അതിന്റെ പ്രാധാന്യത്തെക്കുറിച്ചും എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വറുഗീസ് പറഞ്ഞു.എം.എ കോളേജ് അസോസിയേഷന്റെ കീഴിലുള്ള വിവിധ സ്ഥാപന മേധാവികൾ , എൻ എസ് എസ് , നേച്ചർ ക്ലബ് വോളന്റീയേഴ്സ് , അധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.