Connect with us

Hi, what are you looking for?

NEWS

മലയാളത്തനിമ വിളിച്ചോതി അന്താരാഷട്രാ മാതൃഭാഷാ ദിനം ആചരിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എം കോം ഇന്റർ നാഷണൽ ബിസിനസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ രണ്ടും നാലും സെമസ്റ്റർ വിദ്യാർത്ഥികൾ അന്താരാഷട്രാ മാതൃഭാഷാ ദിനം ആചരിച്ചു. നാലാം സെമസ്റ്ററിലെ ക്ലാസ് മേധാവികളായ അനന്തു ബിനോയ്, മീര എസ് നായർ , സനൽ എ നായർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളത്തനിമ വിളിച്ചോതുന്ന തരത്തിലുള്ള കേരനാട്, പൗർണ്ണമി, ധ്വനി, സ്വറ പറ, എഴുത്തച്ഛൻ എന്നീ പേരുകളിൽ അഞ്ചു ഗ്രൂപ്പായാണ് മത്സരം ആരംഭിച്ചത്.


മലയാള പുസ്തക വായന ,നാനാർത്ഥo , തെറ്റായി മലയാള അക്ഷരങ്ങൾ എഴുതി അവയെ ശരിയാക്കി എഴുതുക, ആശയ വികസനം, മലയാളം മാത്രം സംസാരിക്കുക, മലയാള ഗാനങ്ങൾ അഭിനയിച്ചു കാണിക്കുക, കുട്ടിക്കാല ഓർമ്മകൾ ഉണർത്തുന്ന രീതിയിലുള്ള പേര് ,സ്ഥലം ,മൃഗം, വസ്തു ,സിനിമ എന്നിവ പറഞ്ഞുള്ള മത്സരങ്ങൾ തുടങ്ങിയവയാണ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചത്.

മൂന്നാമത്തെ ഗ്രൂപ്പായ ധ്വനിയാണ് മത്സരങ്ങളിലെ വിജയികൾ.രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ കോളേജ് അങ്കണത്തിലെ വൃക്ഷത്തിൽ മലയാള അക്ഷര മാലകൾ പ്രദർശിപ്പിക്കുകയും ചെയ്തു.

അവിടെ വച്ച് മത്സരത്തിൽ വിജയിച്ച ധ്വനിയിലെ അംഗങ്ങളായ മരിയ മോൾ മാത്യു, ദേവിക മണപ്പാട്ട്, ഗീഷ്മ രാജ്, സുധിൻ ശശി, അനീറ്റ സുനിൽ, ഡോണ ജോബി, ജുബ്ന ജബ്ബാർ എന്നിവർക്ക് അക്കാദമിക് ഡീൻ ആയ ഡോ. എം. എസ് വിജയകുമാരി സമ്മാനങ്ങൾ വിതരണം നടത്തുകയും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും മലയാളം മാത്രം സംസാരിച്ചുകൊണ്ടാണ് അന്താരാഷ്ട്രാ മാതൃഭാഷാ ദിനം ആചരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

error: Content is protected !!