കോതമംഗലം : കേരള പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന് മാർച്ച് 6ന് വിസിൽ മുഴങ്ങും . കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും, മലപ്പുറം മഞ്ചേരിയിലുമായിട്ടാണ് ഇത്തവണ മത്സരം ക്രമികരിച്ചിരിക്കുന്നത്. പ്രമുഖരായ 12 ഫുട്ബോൾ ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ കളിക്കളത്തിൽ കളം നിറഞ്ഞാടാൻ കോതമംഗലം എം എ. ഫുട്ബോൾ അക്കാദമിയും തയ്യറെടുക്കുകയാണ്. കെ പി എൽ ഫുട്ബോൾ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക കോളേജ് ടീമാണ് കോതമംഗലം എം. എ ഫുട്ബോൾ അക്കാദമി. മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി യാണ് മുഖ്യ പരിശീലകൻ.
കളം നിറഞ്ഞാടാൻ എം. എ ഫുട്ബോൾ അക്കാദമിക്ക് ഒപ്പം ഇന്ത്യയിലെ തന്നെ പ്രഫഷണൽ ക്ലബുകളായ കേരള ബ്ലസ്റ്റേഴ്സ്, ഗോകുലം കേരള എഫ് സി, എഫ് സി കേരള, ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡ് സ്പോൺസർ ചെയുന്ന കേരള യുന്നെറ്റഡ് എഫ്സി,കെ എസ് ഇ ബി, കോവളം എഫ് സി., ഗോൾഡൻ ത്രെഡ്സ്, കേരള പോലിസ് ,എസ്. എ. ടി തിരുർ , ബാസ്കോ ഒതുക്കുങ്ങൽ ,ലൂക്കാ സോക്കർ ക്ലബ് മലപ്പുറം എന്നി പ്രഫഷണൽ ക്ലബുകളും രംഗത്തുണ്ട്. മുൻ വർഷങളെ അപേക്ഷിച്ച് മത്സരങ്ങൾ കൂടുതൽ തീവ്രതയാർന്നതാകും എന്നാണ് പരിശിലകരുടെ എല്ലാം വിലയിരുത്തൽ.ആര് കപ്പ് ഉയർത്തും എന്ന് കാത്തിരുന്നു കാണേണ്ടി വരും. കെ പി എൽ നേയും, കാല്പന്തുകളിയെയും സ്നേഹിക്കുന്ന ആരാധകർ എല്ലാം തന്നെ ആവേശത്തിലാണ്.