×
Connect with us

Entertainment

കോതമംഗലത്ത് ചിത്രീകരിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രം ഗാർഡിയൻ ജനുവരി ഒന്നിന് റീലിസിനു തയ്യറെടുക്കുന്നു.

Published

on

കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി. കോതമംഗലം, നെല്ലിമറ്റം സ്വദേശി പ്രൊഫ. സതീഷ് പോള്‍ രചനയും , സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം മലയാള സിനിമകളുടെ റിലീസിനുവേണ്ടിയുള്ള പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീല്‍സിന്‍റെ ആദ്യ റിലീസ് ആണ്. ജനുവരി ഒന്നിന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.പ്രൊഫ. സതീഷിന്റെ മൂന്നാമത്തെ ചിത്രമാണ് ഗാർഡിയൻ. ആദ്യ ചിത്രം ജയറാം, ഇന്ദ്രജിത്, ഗോപിക എന്നിവർ അഭിനയിച്ച, 2005ൽ പുറത്തിറങ്ങിയ ഫിംഗർ പ്രിന്റ് ആയിരുന്നു.

രണ്ടാമത്തെ ചിത്രം 2018ൽ പ്രകാശ് ബാരെ, ടിനി ടോം എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച കാറ്റുവിതച്ചവറും. ഗാർഡിയനിൽ സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്ലാക്ക് മരിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മുവാറ്റുപുഴ സ്വദേശി ജോബിന്‍ ജോർജ് കണ്ണാത്തുകുഴിയും , കോതമംഗലം സ്വദേശി അഡ്വ. ഷിബു കുര്യാക്കോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . എഡിറ്റിംഗ് വിജി എബ്രഹാമും, ഛായാഗ്രഹണം ജോബി ജെയിംസും സംഗീതം പ്രദീപ് ടോമും നിർവഹിച്ചിരിക്കുന്നു.

Entertainment

കാട്ടുപോത്ത് വെടിവെപ്പ് കേസ്; ഒളിവിൽ പോയ പാപ്പച്ചനെ പിടികൂടുന്നത് കോതമംഗലം സ്വദേശിയുൾപ്പെടുന്ന ഫോറസ്റ്റ് സ്ക്വാഡ്

Published

on

കോതമംഗലം : സൈജു കുറുപ്പ്, വിജയരാഘവൻ, ജഗദീഷ്, ശ്രിന്ദ, ദർശന തുടങ്ങി നിരവധി താരങ്ങൾ ഒരുമിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം പ്രദർശനത്തിന് എത്തി. പുത്തൻ വീട്ടിൽ പാപ്പച്ചൻ ഉൾപ്പെട്ട ഒരു കാട്ടുപോത്ത് വെടിവെപ്പ് കേസും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കി കുട്ടമ്പുഴ എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് സിൻ്റോ സണ്ണി ദീർഘനാൾ സംവിധായകൻ ജിബു ജേക്കബിന്റെ പാപ്പച്ചനായെത്തുന്ന സൈജു കുറുപ്പിന്റെ രസിപ്പിക്കുന്ന മാനറിസങ്ങൾ തന്നെയാണ് സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അടുത്തിടെ പ്രേക്ഷകർ ഏറ്റെടുത്ത ‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്നതാണ് ചിത്രം. അജു വർഗീസ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ, ജിബു ജേക്കബ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ മുഹൂർത്തങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് സജീവ ചർച്ചയായി കഴിഞ്ഞിട്ടുണ്ട്. ഏവരുടേയും ശ്രദ്ധ കവർന്ന പോസ്റ്ററുകളും ടീസറും പാട്ടുകളുമാണ് സിനിമയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. സിനിമയിലേതായി സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട് ഇതിനകം പുറങ്ങിയ ‘മുത്തുക്കുടമാനം’, ‘കൈയെത്തും ദൂരത്ത്’, ‘പുണ്യ മഹാ സന്നിധേ’, പാപ്പച്ചാ പാപ്പച്ചാ എന്നീ ഗാനങ്ങളും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബികെ ഹരിനാരായണനും സിന്റോ സണ്ണിയും ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. നാടുകാണി,പൂയംകുട്ടി കുട്ടമ്പുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

കോതമംഗലം ചെറൂട്ടൂർ സ്വദേശിയായ ബിജു തോപ്പിൽ ഈ സിനിമയിൽ പാപ്പച്ചനെ അറസ്റ്റ് ചെയ്യാൻ വരുന്ന ഫോറസ്റ്റ് സ്ക്വാഡ് അംഗമായിണ് വേഷം ചെയ്തിരിക്കുന്നത്. പതിനഞ്ചോളം ഷോർട്ട് ഫിലിമുകളിലും മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ മൂവി 1971 ബിയോണ്ട് ബോർഡർ, ദി പ്രീസ്റ്റ് എന്നി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചെറുവട്ടൂരിൽ സ്വന്തമായി ഒരു ജിംനേഷ്യം നടത്തുകയും കൂടാതെ വിവിധ സ്കൂളുകളിൽ തൈകൊണ്ടോ അധ്യാപകൻ കൂടിയാണ് ബിജു തോപ്പിൽ. പഠനകാലയളവിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കലാകായിക മേഖലയിൽ തിളങ്ങി നിന്നിരുന്നു. കോതമംഗലം ആൻ സിനിമാസിലാണ് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം നടക്കുന്നത്.

Continue Reading

Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍

Published

on

കോതമംഗലം: കേരള സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ നെല്ലിമറ്റം കാര്‍ക്കും കോതമംഗലത്തിനും അഭിമാന നേട്ടം. മികച്ച കഥാകൃത്തായി നെല്ലിമറ്റം സ്വദേശി കെ.എം.കമല്‍. പട ചിത്രത്തിന്റെ കഥയ്ക്കാണ് കമലിന് അവാര്‍ഡ് ലഭിച്ചത്.സിനിമയുടെ സംവിധായകന്‍ കൂടിയാണ് കമല്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പാലക്കാട് ജില്ലാ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവമാണ് സിനിമയുടെ ഇതിവൃത്തം. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനായകന്‍, ജഗദീഷ്, ജോജു ജോര്‍ജ്, സൈജു കുറുപ്പ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ നിരവധി സീനുകള്‍ ചിത്രീകരിച്ചതും കോതമംഗലത്തു തന്നെയായിരുന്നു. ഇപ്പോള്‍ നെല്ലിക്കുഴി താമസമാക്കിയിട്ടുള്ള കെ എം കമലിന്റെ ജന്‍മനാടാണ് നെല്ലിമറ്റം. തൊണ്ണൂറുകളുടെ ആരംഭത്തില്‍ കോതമംഗലം എം എ കോളേജില്‍ സിനിമ സ്വപ്നം കണ്ടു നടന്നിരുന്ന മൂന്നു കൂട്ടുകാര്‍ ഉണ്ടായിരുന്നു. നെല്ലിമറ്റം സ്വദേശി കമലും മാതിരപ്പിള്ളി സ്വദേശി അജിത്തും മൂവാറ്റുപുഴ സ്വദേശി മധു നീലകണ്ഠനും ആയിരുന്നു അവര്‍. അന്നേ ശക്തമായി ഉണ്ടായിരുന്ന ഇച്ഛാ ശക്തി മൂവരെയും സിനിമയുടെ ലോകത്തു തന്നെ എത്തിച്ചു. ആ മൂവര്‍ സംഘത്തില്‍ പെട്ട കമലിനാണ് ഇന്ന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഈട എന്ന ഹിറ്റ് സിനിമ സംവിധാനം ചെയ്തത് അജിത് കുമാര്‍ ആയിരുന്നു. മധു ആകട്ടെ ഇന്ന് മലയാള സിനിമയില്‍ സജീവമായ ക്യാമറമാന്‍ ആണ്.ചുരുളി ഉള്‍പ്പെടെ ഉള്ള സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് മധുവാണ്.മൂവരെയും നിരവധി അവാര്‍ഡുകള്‍ തേടിയെത്തിയിട്ടുണ്ട്.

 

Continue Reading

Entertainment

രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രം “പുത്രൻ ” ശ്രദ്ധേയമാകുന്നു

Published

on

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന പ്രശ്നങ്ങളും , വെല്ലുവിളികളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ജെസി മോൾ ആണ് ഈ ചിത്രത്തിലെ നായിക. ശ്രീപതി മുനമ്പം , ശിവൻ ദാസ് , റസാഖ് ഗുരുവായൂർ , ഹുസൈൻ, രീഷ്മ രാജീവ്, തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നിരവധി ചലച്ചിത്ര താരങ്ങളും , സംവിധായകരും , പ്രമുഖ സംസ്കാരിക നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺ ബോസ്ക്കോ തിയേറ്ററിൽ വെച്ച് നടന്നു. മികച്ച പ്രതികരണമാണ് ആദ്യ പ്രദർശനത്തിൽ നിന്നു ലഭിച്ചത്.

മേയ്ക്കപ്പിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ മേയ്ക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് ” സുധാകരൻ പെരുമ്പാവൂർ ആണ് . നിരവധി ചലച്ചിത്രങ്ങൾക്ക് ഛായഗ്രഹണം നിർവ്വഹിച്ചിട്ടുള്ള ” ഷെട്ടി മണി” യാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ .എഡിറ്റിങ്ങ് മനു മാജിക്ക് ബ്രെയ്ൻ, ആർട്ട് സനൂപ് പെരുമ്പാവൂർ, ബിജു പി കെ എം . വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി , അസോസിയേറ്റ് ഡയറക്ടർ പ്രവീൺ കൂട്ടുമഠം, പശ്ചാത്തല സംഗീതം നസറുദ്ദീൻ ഷാ, പ്രൊഡക്ഷൻ കൺട്രോളർ സലാവുദ്ദീൻ മുടിക്കൽ , പരസ്യകല ജിതിൻ ആർട്ട് മേക്കർ , നിർമ്മാണം വി.കെ. സിനിമാസ് . പ്രേം നസീർ ഫൗണ്ടേഷൻ 2022 അവാർഡിനും , ജയ്ഹിന്ദ് അവാർഡിനും സെലക്ഷൻ നേടിയ ചിത്രം കൂടിയാണ് ” പുത്രൻ “.

Continue Reading

Recent Updates

CRIME1 hour ago

നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന: പുതുപ്പാടി സ്വദേശി എക്‌സൈസ് പിടിയില്‍

കോതമംഗലം: നിയമപരമല്ലാത്ത രീതിയില്‍ മദ്യവില്‍പ്പന നടത്തിയ കുറ്റത്തിന് പുതുപ്പാടി സ്വദേശിയെ കോതമംഗലം എക്‌സൈസ് സംഘം പിടികൂടി. പുതുപ്പാടി ചിറപ്പടി കരയില്‍ ഇളം മനയില്‍ എല്‍ദോസ് അബ്രഹാമിനെയാണ് എക്‌സൈസ്...

CRIME1 hour ago

 മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പിടിയില്‍

മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും...

NEWS19 hours ago

ഇ.എസ്.എ. അന്തിമ വിജ്ഞാപനം കേരളത്തിന് പ്രത്യേകമായി പുറപ്പെടുവിക്കണം: – ഡീൻ കുര്യാക്കോസ് എം.പി.

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി...

NEWS22 hours ago

ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ആചരണം നടന്നു

കോതമംഗലം: ശ്രീനാരായണ ഗുരുദേവൻ്റെ 96 -ാ മത് മഹാസമാധി ദിനം 1199 കന്നി 5 (2023 സെപ്റ്റംബർ 22) വെളളിയാഴ്ച ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ക്ഷേത്ര...

NEWS23 hours ago

കുട്ടമ്പുഴയിലെ കാട്ടാന ശല്യം നാട്ടുകാർ വനപാലകരെ തടഞ്ഞു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി പുറമല കോളനി ഭാഗത്ത് കാട്ടാനക്കൂട്ടമിറങ്ങിയ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. വനപാലകരുടെ വാഹനങ്ങള്‍ തടഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം രാത്രി...

NEWS2 days ago

ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട...

NEWS2 days ago

ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം: ഇരമല്ലൂർ വില്ലേജിലെ ന്യായ വില സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. കോതമംഗലം താലൂക്കിലെ ഇരമല്ലൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ...

NEWS2 days ago

കോട്ടപ്പടിയിൽ ക്ഷേത്ര ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിത്തുറന്നത് നാല് തവണ; പോലീസിന്റെ അലംഭാവത്തിൽ പരക്കെ വിമർശനവും

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര...

NEWS3 days ago

നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം

കോതമംഗലം: പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് മെമ്പറെ അസഭ്യം പറഞ്ഞെന്ന് പരാതി. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ഇന്ന് രാവിലെ 11.30ഓടെ സെക്രട്ടറി സാബു സി.ജെയും വാര്‍ഡ് മെമ്പര്‍ എംവി...

NEWS3 days ago

കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിന് 46 ലക്ഷം രൂപ അനുവദിച്ചു

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ രണ്ട് തോടുകളുടെ സംരക്ഷണത്തിനായി 46 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .കുട്ടമ്പുഴ പഞ്ചായത്തിലെ(അമ്പലപ്പാറ ) ക്ണാച്ചേരി...

NEWS3 days ago

മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിനെ കോതമംഗലം പ്രസ് ക്ലബ് ആദരിച്ചു.

കോതമംഗലം : കോതമംഗലം മെന്റർ അക്കാഡമി ഡയറക്ടർ ആശാ ലില്ലി തോമസിന് പ്രസ് ക്ലബ്ബിന്റെ അനുമോദനം. രണ്ട് പതിറ്റാണ്ട് കാലം പ്രവാസ വാസത്തിന് ശേഷം നാട്ടിലെത്തി കോതമംഗലത്ത്...

NEWS3 days ago

കീരംപാറ പഞ്ചായത്ത്‌ 611 മല സംരക്ഷണ സമിതി രൂപീകരിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ 611 മലയിൽ പാറമട ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ ചേർന്ന് 611 മല സംരക്ഷണ സമിതി രൂപീകരിച്ചു. കൊണ്ടിമറ്റത്ത്‌ ചേർന്ന യോഗത്തിൽ ജോയി...

NEWS3 days ago

പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തി

കോതമംഗലം: പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപണികള്‍ക്കായി ജലവിതരണം നിര്‍ത്തിവച്ചു.ജൂണ്‍ മാസം അടച്ച കനാല്‍ മഴ കുറഞ്ഞതിനേതുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് വീണ്ടും തുറന്നത്.മഴ ശക്തമായി ജലദൗര്‍ലഭ്യം പരിഹരിക്കപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ്...

NEWS3 days ago

പോഷന്‍ മാ- 2023 ബ്ലോക്ക് തല ഉദ്ഘാടനം നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ പോഷന്‍ മാ- 2023 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ നിര്‍വഹിച്ചു.വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ്...

CRIME3 days ago

യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ്...

Trending