Connect with us

Hi, what are you looking for?

NEWS

ആന്റണി ജോൺ എം.എൽ.എയുടെ ഇടപെടൽ; പഴയ രാജപാതക്ക് പുതുജീവൻ, പരിശോധിക്കാൻ ഉത്തരവ് നൽകി മന്ത്രി മുഹമ്മദ് റിയാസ്.

കോതമംഗലം : പഴയ ആലുവ മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ചു ആന്റണി ജോൺ എം.എൽ.എ, പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കുവാനും നടപടികൾ കൈകൊള്ളുവാനുമാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടമ്പുഴ , മാങ്കുളം ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര വികസനത്തിനും ടൂറിസം മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ഒന്നാണ് പഴയ രാജപാത.

ആ​ലു​വ​യി​ൽ നി​ന്നാ​രം​ഭി​ച്ച് കോ​ത​മം​ഗ​ലം, ചേ​ലാ​ട്, ഊ​ഞ്ഞാ​പ്പാ​റ, പു​ന്നേ​ക്കാ​ട്, ത​ട്ടേ​ക്കാ​ട്, കു​ട്ട​മ്പുഴ, പൂ​യം​കു​ട്ടി, തോ​ളു​ന​ട, കു​ന്ത്ര​പ്പു​ഴ, കു​ഞ്ചി​യാ​ർ, പെ​രു​ന്പ​ൻ​കു​ത്ത്, ആറാം മൈൽ,അ​ന്പ​താം മൈ​ൽ, നല്ലതണ്ണി വഴി മു​ന്നാ​ർ വ​രെ എ​ത്തു​ന്ന രാ​ജ​പാ​ത. 1857-ൽ ​സ​ർ ജോ​ണ്‍ ദാ​നി​യേ​ൽ മ​ണ്‍​ട്രോ എ​ന്ന ഇം​ഗ്ലീ​ഷു​കാ​ര​നാ​ണ് ഇത് നി​ർ​മി​ച്ച​ത്. കോ​ത​മം​ഗ​ലം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ൽ നി​ന്നു 67 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് മൂന്നാറിൽ എത്താൻ ഈ ​രാ​ജ​പാ​ത​യ്ക്കു​ള്ള​ത്.

യൂ​റോ​പ്യ​ൻ പ്ലാ​ന്‍റേ​ഷ​ൻ കമ്പനിയുടെ എ​സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് പു​ഴ​യു​ടെ തീ​ര​ത്തു​കൂ​ടി നി​ർ​മി​ച്ച പാ​ത​യ്ക്ക് ക​യ​റ്റ​വും, വ​ള​വു​ക​ളും കാ​ര്യ​മാ​യി ഇല്ല. പാതയിലെ കലുങ്കുകളും പാലങ്ങളും ബ്രിട്ടീഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചവയായിരുന്നു അവയെല്ലാം ഇപ്പോഴും നശിക്കാത്തതരത്തിൽ ഇവിടങ്ങളിൽ ഉണ്ട് . നിലവിലെ ആലുവ-മൂന്നാർ റോഡ് സ്ലോപ് ഉള്ളതും കയറ്റവും വളവുകളും ഉള്ളതാണ്, ഈ റോഡിനെക്കാൾ മികച്ചതും വളവുകളും കയറ്റങ്ങളും ഇല്ലാത്ത തികച്ചും സുരക്ഷിതമായ റോഡ് ആണ് പഴയ രാജ പാത.

ബ്രിട്ടീഷുകാരുടെ കാലത്ത് പണികഴിപ്പിച്ച ശാസ്ത്രീയമായ രാജപാത വഴി തട്ടേക്കാട് നിന്ന് 40 കിലോമീറ്റർ സഞ്ചരിച്ചാൽ കുട്ടമ്പുഴ പൂയംകുട്ടി പെരുമ്പൻകുത്ത്‌ നല്ലതണ്ണി വഴി മൂന്നാറിൽ എത്താം. കോതമംഗലം മൂന്നാർ വഴിയുടെ സമാന്തര പാതയായി ഇത് ഉപയോഗിച്ചാൽ കുട്ടമ്പുഴ പൂയംകുട്ടി മാങ്കുളം മേഖലകളുടെ വികസനത്തിലും വലിയ ഒരു നാഴികക്കല്ലായി മാറും. 1924 ഉണ്ടായ മഹാ പ്രളയത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മണ്ണിടിച്ചിലിൽ ചില ഭാഗങ്ങളിൽ ഭാഖികമായി ഒലിച്ചുപോയി അതിനെതുടർന്നാണ് ഈ വഴി ഉപയോഗയോഗ്യം അല്ലാതായി മാറിയത്. ടൂറിസം മന്ത്രികൂടിയായ മുഹമ്മദ് റിയാസിന്റെ ഇടപെടൽ പഴയ രാജപാതക്ക് പുതുജീവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടമ്പുഴ നിവാസികൾ.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...