Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ – മാമലക്കണ്ടം റോഡരികിൽ വസ്ത്രവും ഭക്ഷണവും ഇല്ലാതെ പുഴുവരിക്കുന്ന അവസ്ഥയിലുള്ള വൃദ്ധന്റെ ദയനീയ കാഴ്ച്ച.

കോതമംഗലം : കുട്ടമ്പുഴ – മാമലക്കണ്ടം റോഡരികില്‍ നെല്ലിക്കുഴി സ്വദേശി ഷാജി കാപ്പുചാലില്‍ പകര്‍ത്തിയ ദൃശ്യമാണ് മനുഷ്യ മനഃസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയിരിക്കുന്നത്. മാമലക്കണ്ടം ചാരുപാറയില്‍ ജീവനുളള മനുഷ്യന്‍ പുഴുവരിച്ച് ദയനീയാവസ്ഥയില്‍ മരണത്തെ മുഖാമുഖം കാണുബോഴും തിരിഞ്ഞ് നോക്കാന്‍ ആളില്ലാതെ നരകിക്കുന്ന ദയനീയ അവസ്ഥയാനുള്ളത്. നെല്ലിക്കുഴി സ്വദേശി ആയ ഷാജി കാപ്പുചാലില്‍ മാമലക്കണ്ടം റൂട്ടിൽ ചാമപ്പാറ എന്നസ്ഥലത്ത് കൂടി യാത്ര ചെയ്യവെ നേരില്‍ കണ്ട ഭീകരവും ദയനീയവുമായ ദൃശ്യങ്ങള്‍ പകര്‍ത്തി സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണിത് പുറം ലോകം അറിയുന്നത്.

കാലിലെ വ്രണം പഴുത്തു പുഴുവരിച്ചു വലിയ ദ്വാരം രുപപെട്ടിരിക്കുന്നു. കയ്യ് ഒടിഞ്ഞു വ്രണമായി ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ വേദനയില്‍ പുളഞ്ഞ് നരകിക്കുന്ന മനുഷ്യന്‍ ഏവരുടേയും നൊബരമാവുകയാണിപ്പോള്‍. പഞ്ചായത്ത്‌ അധികാരികളോ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോ ഇതുവരെ തിരിഞ്ഞ് നോക്കാത്ത ഈ മനുഷ്യ ജീവന്‍, നമ്മൾ അഹങ്കരിക്കുന്ന പ്രബുദ്ധ കേരളത്തിലാണുളളത് എന്നത് ഏവരേയും ഞെട്ടിച്ചിരിക്കയാണ്.

 

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!