Connect with us

Hi, what are you looking for?

NEWS

“നമ്മക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ” ; കോതമംഗലത്ത് അനൂപ് ഇട്ടൻ നടത്തുന്ന ചലഞ്ച് ശ്രദ്ധേയമാകുന്നു.

കോതമംഗലം : കെ. എസ്. യു സംസ്ഥാന ജനറൽ സെകട്ടറി അനൂപ് ഇട്ടൻ നടത്തുന്ന “നമ്മക്കും ഒരുക്കാം അവര്‍ പഠിക്കട്ടെ” എന്ന പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട്‌ ഫോൺ നൽകുന്നതിനായി ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ചിന്റെ ഭാഗമായി കോതമംഗലത്തെ വിവിധ അഗതി മന്ദിരങ്ങളിൽ സൗജന്യമായി ഉച്ചഭക്ഷണം നൽകി. പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ എംഎൽഎ ഡോക്ടർ മാത്യു കുഴൽനാടൻ കാരക്കുന്നം പ്രൊവിഡൻസ് ഹോമിൽ കൈമാറി നിർവഹിച്ചു. ചടങ്ങിൽ പി പി ഉതുപ്പാൻ, പി എസ് എം സ്വാദിഖ്, അഡ്വ :സിജു എബ്രഹാം, ഷമീർ പനക്കൽ, പി ഏ പാദുഷ, മഞ്ജു സിജു, എൽദോസ് കീച്ചേരി , വിൽ‌സൺ ചുള്ളാപ്പിള്ളി, എബി എന്നിവർ പങ്കെടുത്തു. ചലഞ്ചിന്, ഷിന്റോ തോമസ്, ആന്റോ ജോണി, അലക്സ്‌ മാത്യു, മുജ്തബ് മുഹമ്മദ്‌, ജോർജ് വെട്ടിക്കുഴ, ഹാപ്പി ജോയി, എന്നിവർ നേതൃത്വം നൽകി.

തങ്കളം വികസിൽ ഡിസിസി സെക്രട്ടറി അഡ്വ : അബു മൊയ്‌ദീൻ ഭക്ഷണം കൈമാറി. ബാബു വര്ഗീസ് അരുൺ തോമസ്, ശശി കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു. ചേലാട് കരിങ്ങഴ ബക്സയിതയിൽ ശ്രീ വി വി കുര്യൻ കൈമാറി സിന്ധു ജിജോ, ഉണ്ണി സ് നായർ എന്നിവർ പങ്കെടുത്തു. മലയിൻകീഴ് സെൻറ് ജോസേഫിൽ മണ്ഡലം പ്രസിഡന്റ് ഷിബു സുരമ്യ ഭക്ഷണം കൈമാറി. ചടങ്ങിൽ അബിൻസ് പി.എം , ചന്ദ്രു സ് നായർ എന്നിവർ പങ്കെടുത്തു.

മലയിൻകീഴ് സ്നേഹാലയത്തിൽ മണ്ഡലം പ്രസിഡന്റ് പിസ് നജീബും കുടംബാംഗങ്ങളും ഭക്ഷണം കൈമാറി ചടങ്ങിൽ ജാൻസി മാത്യു, സോബി വേട്ടമ്പാറ എന്നിവർ പങ്കെടുത്തു. മണ്ണൂർ അഗതി മന്ദിരത്തിൽ മണ്ഡലം പ്രസിഡന്റ്‌ ബിനോയ്‌ ജോഷുവ, ടിനു തോമസ്, അരുൺ അയ്യപ്പൻ എന്നിവർ ഭക്ഷണം കൈ മാറി. കീരമ്പാറ സ്നേഹ സാധനത്തിൽ യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് അമീൻ തടത്തിക്കുന്നേൽ ഭക്ഷണം കൈമാറി. മണ്ഡലം പ്രസിഡന്റ്‌ ബിനോയി പീറ്റർ, പി.ടി ഷിബി, അഭിലാഷ് എൽദോസ് എന്നിവർ പങ്കെടുത്തു. മറ്റു പല ഹോസ്പിറ്റലുകളിലായി സുരേഷ്, വര്ഗീസ് മാപ്പിളക്കൂടി എന്നിവരുടെ നേതൃത്വത്തിൽ വിതരണം നടത്തി.

You May Also Like

NEWS

നേര്യമംഗലം: അടിമാലി, ഇരുമ്പുപാലം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഹൈ റേഞ്ചിലെക്കുള്ള യാത്ര നിരോധനത്തിനെതിരെ നേര്യമംഗലം ഫോറെസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്തി. നൂറു കണക്കിന് വാഹനങ്ങളുമായി പ്രതിഷേധമായി നേര്യമംഗലത്ത് വന്ന്, കാഞ്ഞിരവേലി...

NEWS

കോട്ടപ്പടി : ഒന്നര വർഷമായി മെമ്പർ വിദേശത്ത്, ലീവ് അനുവദിക്കുവാൻ അടിയന്തര കമ്മിറ്റി കൂടി ജനങ്ങളെ വെല്ലുവിളിച്ച് കോട്ടപ്പടി ഗ്രാമപഞ്ചായത്ത്. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അമൽ വിശ്വം ജോലിതേടി ബ്രിട്ടനിലേക്ക്...

NEWS

കുട്ടംപുഴയെയും മണിക്കണ്ടൻ ചാലിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത്പാലം അടിയന്തിരമായി പുതുക്കിപണിത് ഈ പ്രദേശത്തെ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആം ആദ്മിപാർട്ടി ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം സംഘടിപ്പിച്ച ക്ഷേമരാഷ്ട്ര വിളംബര ജാഥയുടെ...

NEWS

കോതമംഗലം: പൂയംകുട്ടിയിൽ നിന്നും പുഴയിലൂടെ ഒഴുകിവന്ന കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ടിൽ ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ കരക്ക് അടുപ്പിച്ചു. മലവെള്ള പാച്ചിലിൽ പുഴയിലൂടെ ഒഴുകി വന്ന പിടിയാനയുടെ ജഡം ഫോറസ്റ്റുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് കോതമംഗലം അഗ്നി...